ടാറ്റ സിഗ്ന: ഇന്ത്യയിലെ ആദ്യത്തെ ത്രീ ആക്‌സിൽ, 10 വീലർ, 31 ടൺ ട്രക്ക് വിപണിയിൽ
text_fieldsമുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് സിഗ്ന 3118 ടി ട്രക്ക് വപണിയിലെത്തിച്ചു. ഇന്ത്യയിലെ ആദ്യത്തെ ത്രീ ആക്‌സിൽ 6 x 2 (10 വീലർ) 31 ടൺ ട്രക്കാണിത്. 28 ടൺ ജി.വി.ഡബ്ല്യു ട്രക്കിനെ അപേക്ഷിച്ച് 3500 കിലോഗ്രാം സർട്ടിഫൈഡ് പേലോഡ് വഹിക്കുന്ന വാഹനം ഇന്ധനച്ചെലവിലും, ടയർ മെയിന്‍റനൻസ് കോസ്റ്റ് എന്നിവയിലും 28 ടൺ ട്രക്കുകൾക്ക് സമമാണെന്ന് ടാറ്റ അവകാശപ്പെടുന്നു.
28 ടൺ ട്രക്കുമായി താരതമ്യം ചെയ്യുമ്പോൾ സിഗ്‌ന 3118.ടി യിൽനിന്ന് വേഗത്തിൽ മുടക്കുമുതൽ തിരിച്ചുപിടിക്കാനാകും. ഫ്യുവൽ ഇക്കോണമി സ്വിച്ച്, ഗിയർ ഷിഫ്റ്റ് അഡ്വൈസർ, ഐസിജിടി ബ്രേക്കുകൾ, ഇൻബിൽറ്റ് ആന്‍റി ഫ്യൂവൽ തെഫ്റ്റ്, ഫ്ലീറ്റ് എഡ്ജ് ടെലിമാറ്റിക്സ് സിസ്റ്റം, റിവേഴ്സ് പാർക്കിങ് സഹായം എന്നിവ പുതുതലമുറ ഉപഭോക്താവിന്‍റെ പ്രതീക്ഷകൾ നിറവേറ്റുന്നതാണെന്നാണ് ടാറ്റയുടെ അവകാശവാദം. എയർ കണ്ടീഷൻ, യൂനിറ്റൈസ്ഡ് വീൽ ബെയറിംഗ് എന്നിവയും എൽഎക്സ് പതിപ്പിൽ ഉണ്ട്.
12.5 ടൺ ഡ്യുവൽ ടയർ ലിഫ്റ്റ് ആക്സിൽ കോൺഫിഗറേഷൻ ഉള്ള ടാറ്റ സിഗ്‌ന 3118. ടി, എം & എച്ച് സി വി വിഭാഗത്തിൽ പരമാവധി വൈറ്റ് സ്‌പേസ് നൽകുന്ന വാഹനമാണ്. ആക്സിൽ ഡൗൺ പൊസിഷനിൽ 31 ടൺ ജി വി ഡബ്ള്യു, ആക്സിൽ അപ്പ് പൊസിഷനിൽ 18.5 ടൺ ജി വി ഡബ്ള്യു എന്നിവ ഓപ്പറേറ്റ് ചെയ്യാൻ കഴിയുമെന്നതിനാൽ വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും. പെട്രോളിയം, ഓയിൽ ആൻഡ് ലൂബ്രിക്കന്റുകൾ (പിഒഎൽ), രാസവസ്തുക്കൾ, ബിറ്റുമെൻ, ഭക്ഷ്യ എണ്ണ, പാൽ, വെള്ളം, അതുപോലെ തന്നെ പായ്ക്ക് ചെയ്ത എൽപിജി സിലിണ്ടറുകൾ, ലൂബ്രിക്കന്‍റുകൾ, കാർഷിക ഉൽപന്നങ്ങൾ തുടങ്ങിയ എല്ലാത്തരം ടാങ്കർ ആപ്ലിക്കേഷനുകൾക്കും വാഹനം അനുയോജ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.