ഫീച്ചറുകളാൽ സമ്പന്നം, തിയാഗോക്ക് പുതിയൊരു ഓട്ടോമാറ്റിക് വേരിയന്‍റുകൂടി അവതരിപ്പിച്ച് ടാറ്റ
text_fieldsതിയാഗോ ഹാച്ച്ബാക്കിന് പുതിയൊരു വേരിയന്‍റുകൂടി അവതരിപ്പിച്ച് ടാറ്റ. വാഹനത്തിന്‍റെ എക്സ് ടി മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ എക്സ് ടി എ വേരിയന്‍റ്. ഇതോടെ തിയാഗോക്ക് മൊത്തം നാല് ഓട്ടോമാറ്റിക് മോഡലുകളാകും. റെവട്രോൺ 1.2 ലിറ്റർ, 3-സിലിണ്ടർ, പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. പുതിയ വേരിയൻറിന് 5.99 ലക്ഷം രൂപയാണ് വില (എക്സ്ഷോറൂം, ന്യൂഡൽഹി).
ക്രോം ഗ്രിൽ, ബൂമറാങ് ആകൃതിയിലുള്ള ടെയിലാമ്പുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളുള്ള ബോഡി-കളർ ഒആർവിഎം, ഡ്യുവൽ ടോൺ ഇന്റീരിയർ, ഓഡിയോ, ഫോൺ നിയന്ത്രണങ്ങളുള്ള മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഹാർമൻ കണക്റ്റ് നെക്സ്റ്റ് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് പാനൽ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയും കോർണറിംഗ് സ്ഥിരത നിയന്ത്രണവുമുള്ള എബിഎസ്, സ്പീഡ് അലേർട്ട് സിസ്റ്റം, ഡ്രൈവർ, കോ-ഡ്രൈവർ സീറ്റ് ബെൽറ്റ് വാണിങ്, റിയർ പാർക്കിങ് സെൻസറുകളും ഡിസ്പ്ലേയും, ഫോളോ-മി-ഹോം ഹെഡ്ലാമ്പ് തുടങ്ങി സവിശേഷതകളാൽ സമ്പന്നമാണ് പുതിയ തിയാഗോ. തിയാഗോ എക്സ്‌ടിഎയുടെ റെവട്രോൺ 1.2 ലിറ്റർ, 3 സിലിണ്ടർ എഞ്ചിൻ 86 ബി.എച്ച്.പി കരുത്ത് ഉത്പാദിപ്പിക്കും. 113 എൻഎം പീക്ക് ടോർക്കാണ് വാഹനത്തിന്. അഞ്ച് സ്പീഡ് എഎംടിയുമായി എഞ്ചിൻ ഇണക്കിച്ചേർത്തിരിക്കുന്നു.
പുതിയ വേരിയന്‍റിന് തുടക്കമിടുന്നതിനൊപ്പം കമ്പനി അതിന്‍റെ ഓട്ടോമാറ്റിക് ലൈൻ അപ് കൂടുതൽ ശക്തിപ്പെടുത്തുകയാണ്. 4 എഎംടി ഓപ്ഷനുകൾ വരുന്നതോടെ തിയോഗോ കൂടുതൽ ആകർഷകമാകുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. വാഹനത്തിന്‍റെ ബിഎസ്6 വെർഷൻ 2020ൽ പുറത്തിറക്കിയിരുന്നു. സുരക്ഷയുടെ കാര്യത്തിൽ നാല് സ്റ്റാർ റേറ്റിങാണ് തിയാഗോക്ക്. 15 ഇഞ്ച് അലോയ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിങ്ങനെയുള്ള സവിഷേതകളും തിയാഗോക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.