തിയാഗോക്ക് പുതിയ വേരിയൻറുമായി ടാറ്റ; 15000 രൂപവരെ വിലകുറയും, ഫീച്ചറുകളും കുറവ്
text_fieldsടാറ്റയുടെ ഹാച്ച് ബാക്കായ തിയാഗോക്ക് പുതിയ വേരിയൻറ് അവതരിപ്പിച്ചു. മധ്യനിര വകഭേദമായ എക്സ്.ടിക്ക് താഴെയായാണ് പുതിയ മോഡൽവരിക. എക്സ്.ടി(ഒ) എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് 5.48ലക്ഷം വിലവരും. എക്സ്.ടിയിൽ നിന്ന് ചില പ്രത്യേകതകൾ എടുത്തുകളഞ്ഞശേഷമാണ് എക്സ്.ടി(ഒ) നിർമിച്ചിരിക്കുന്നത്. മാനുവൽ ഗിയർബോക്സ് മാത്രമാകും വാഹനത്തിന് ഉണ്ടാവുക. ടു ഡിൻ ഒാഡിയോ സിസ്റ്റം ഒഴിവാക്കിയിട്ടുണ്ട്. സ്പീക്കറുകളും സ്റ്റീയറിങിലെ വിവിധ നിയന്ത്രണങ്ങളും നിലനിർത്തി.
അകത്തും പുറത്തും എക്സ്.ടി വേരിയൻറുമായി സാമ്യമുള്ള വാഹനമാണിത്. വീൽ കവറുള്ള 14 ഇഞ്ച് വീലുകൾ, 12 വി പവർ സോക്കറ്റ്, മാനുവൽ എസി, മുന്നിലും പിന്നിലും പവർ വിൻഡോസ്, ഇലക്ട്രിക് അഡ്ജസ്റ്റ് വിങ് മിററുകൾ, സെൻട്രൽ ലോക്കിങ്, ഡ്യുവൽ എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിങ് സെൻസറുകൾ എന്നിവ വാഹനത്തിന് ലഭിക്കും. 5 സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമാണ് വാഹനം ലഭ്യമാവുക.
1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 86 എച്ച്പി കരുത്തും 113 എൻഎം ടോർകും എഞ്ചിൻ ഉത്പാദിപ്പിക്കും. മാരുതി സുസുകി സെലേറിയോ, വാഗൺ ആർ, ഹ്യുണ്ടായ് സാൻട്രോ, ഡാറ്റ്സൺ ഗോ എന്നിവയാണ് തിയാഗോയുടെ പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.