ഇ.വികളിലെ ഒന്നാമൻ? ഒറ്റ പേര്, ടാറ്റ...
text_fieldsഎതിരാളികൾ ആരൊക്കെ വന്നാലും അതൊന്നും തങ്ങളെ ബാധിക്കില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ടാറ്റ മോട്ടോഴസ്. ഇന്ത്യന്‍ വാഹനവിപണിയിൽ ഒരുമാസം ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകൾ വിൽക്കുന്ന കമ്പനിയെന്ന സ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കാതെ ഇത്തവണയും കുത്തക നിലനിർത്തിയിരിക്കുകയാണ് ടാറ്റ.
6516 വൈദ്യുത കാറുകളാണ് ടാറ്റ ഏപ്രിലില്‍ ഇന്ത്യയില്‍ വിറ്റത്. മാര്‍ച്ചിലെ വിൽപന 6506 ആയിരുന്നു. ഇന്ത്യയില്‍ ഒരു കമ്പനി ഇത്രയും അധികം വൈദ്യുത കാറുകള്‍ വില്‍ക്കുന്നത് ഇതാദ്യമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 179 ശതമാനത്തിന്‍റെ വർധന. 2022ൽ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ വിറ്റത് 2333 വൈദ്യുത കാറുകൾ ആയിരുന്നു.
എം.ജിയും ഹ്യുണ്ടായിയും പുതിയ ഇവികളുമായി പടവെട്ടിന് ഇറങ്ങുന്നുണ്ടെങ്കിലും വിൽപനയിൽ ടാറ്റയുടെ അടുത്തെത്താൻ പോലും കഴിയുന്നില്ല. ടിയാഗോ, ടിഗോർ, നെക്‌സോൺ എന്നീ പടക്കുതിരകളെ കളത്തിലിറക്കിയാണ് ഇ.വി വിപണിയിൽ ടാറ്റയുടെ യുദ്ധം. ഇതിൽ നെക്‌സോൺ ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഇലക്ട്രിക് കാർ.
കഴിഞ്ഞ വർഷം അവസാനമാണ് ടിയാഗോ ഇവി ടാറ്റ അവതരിപ്പിച്ചത്. 10 ലക്ഷം രൂപക്ക് താഴെ വില ആയതിനാൽ ടിയാഗോ ഇന്ത്യക്കാരുടെ ഇഷ്ടവാഹനമായി മാറി. 8.69 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം വരെയാണ് വില. എന്നാൽ, കഴിഞ്ഞ ദിവസം എം.ജി മോട്ടോർ പുറത്തിറക്കിയ കോമറ്റ് ഇ.വിക്ക് ടിയോഗോ ഇ.വിയേക്കാൾ വില കുറവാണ്. നിലവിൽ ടിയോഗോയേക്കാൾ വിലകുറഞ്ഞ ഏക ഇ.വിയും കോമറ്റാണ്. 7.98 ലക്ഷം രൂപയാണ് വില.
17.3 കിലോവാട്ട് ബാറ്ററി പായ്ക്കാണ് കോമറ്റിൽ പ്രവർത്തിക്കുന്നത്. 42 ബി.എച്ച്.പി കരുത്തിൽ പരമാവധി 110 എൻ.എം ടോർക് ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തുപകരുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 230 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. അതേസമയം, 250 കിലോമീറ്റര്‍ മുതല്‍ 315 കിലോമീറ്റര്‍ വരെയാണ് ടിയാഗോ ഇവിയുടെ വ്യത്യസ്ത മോഡലുകളുടെ റേഞ്ച്. 74 എച്ച്.പി കരുത്തും 114 എൻ.എം പരമാവധി ടോര്‍ക്കുമാണ് ടിയാഗോക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.