ഫോക്സ്വാഗൻ കാറുകൾ ടെസ്റ്റ്ഡ്രൈവ് നടത്തി ഇലോൺ മസ്ക്
text_fieldsസാധാരണഗതിയിൽ ഒരേ മേഖലയിൽ കച്ചവടം നടത്തുന്നവർ അത്രവലിയ സൗഹൃദം ഒന്നും ഉണ്ടാകാറില്ല. പക്ഷെ അക്കാര്യത്തിലും വ്യത്യസ്തനാണ് ടെസ്ല ഉടമ ഇലോൺ മസ്ക്. ജർമനിയിൽ ചെന്നപ്പോൾ മസ്ക് ലോകത്തെതന്നെ ഏറ്റവുംവലിയ വാഹനകമ്പനികളിൽ ഒന്നായ ഫോക്സ്‍വാഗൺ സന്ദർശിക്കുകയും അവരുടെ ഇലക്ട്രിക് കാറുകൾ ടെസ്റ്റ്ഡ്രൈവ് നടത്തുകയും ചെയ്തു.
ജർമനിയിൽ ടെസ്ല നിർമിക്കുന്ന ജിഗാഫാക്ടറിയുമായി ബന്ധപ്പെട്ടായിരുന്നു മസ്കിെൻറ സന്ദർശനം. ബെർലിനിൽ ഫാക്ടറി നിർമിക്കുന്നതിന് ടെസ്ലക്ക് ജർമൻ സർക്കാരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. വൈദ്യുത കാറുകൾക്ക് ആവശ്യമായ ബാറ്ററികൾ നിർമിക്കുന്ന വമ്പൻ ഫാക്ടറിയാണ് ടെസ്ല ജർമനിയിൽ നിർമിക്കുന്നത്. ഇതോടൊപ്പം ടെസ്ല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 വാക്സിൻ വിതരണം ചെയ്യാൻ സഹായിക്കുന്ന ആർഎൻഎ പ്രിൻററുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതികളും വിലയിരുത്തി.
ഇതിനൊക്കെ ശേഷമാണ് അദ്ദേഹം ഫോക്സ്‍വാഗൺ ആസ്ഥാനത്തേക്ക് പോയത്. അവിടെ ഫോക്സ്‍വാഗൺ സി ഇ ഒ ഹെബർട്ട് ഡീസുമായി കൂടിക്കാഴ്ച നടത്തി. ഇവിടെവച്ചാണ് മസ്ക് ഐഡി 3, ഐഡി 4 എന്നീ ഫോക്സ്‍വാഗൺ ഇലക്ട്രിക് കാറുകൾ ഒാടിച്ചുനോക്കിയത്. നിലവിൽ വൈദ്യുത കാർ നിർമാണരംഗത്തെ അതികായന്മാരാണ് ടെസ്ല. ഇലോൺ മസ്ക് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പണക്കാരനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.