ടെസ്ല ഇന്ത്യയിൽ; ആദ്യ പ്രവർത്തനം ബംഗളൂരുവിൽ
text_fieldsബംഗളൂരു: ലോകത്തെ സാേങ്കതിക വിപ്ലവത്തിൽ മുേമ്പ പറക്കുന്ന ഇലോൺ മസ്കിെൻറ ടെസ്ല കമ്പനി ഇന്ത്യയിൽ. വൈദ്യുത കാർ വിപണി ലക്ഷ്യമിടുന്ന അമേരിക്കൻ വൈദ്യുത കാർ കമ്പനി രാജ്യത്ത് ബംഗളൂരുവിലാണ് ആദ്യ പ്രവർത്തനം തുടങ്ങുന്നത്. ശെവഭവ് തനേജ, വെങ്കിട്ട രംഗ ശ്രീറാം, ഡേവിഡ് ജോൺ ഫിൻസ്റ്റീൻ എന്നിവരെ ഡയറക്ടർമാരാക്കി 'ടെസ്ല ഇന്ത്യ മോേട്ടഴ്സ് ആൻഡ് എനർജി ൈപ്രവറ്റ് ലിമിറ്റഡ്' എന്ന പേരിൽ രജിസ്റ്റർ ചെയ്തു.
ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് 2016ൽ പ്രഖ്യാപിച്ചിരുന്നു. 2021ൽ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച് സൂചന നൽകി ഇലോൺ മസ്ക് കഴിഞ്ഞ ഒക്ടോബറിൽ ട്വീറ്റ് ചെയ്തതിരുന്നു. കർണാടകക്കുപുറമെ, തമിഴ്നാട്, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, സംസ്ഥാനങ്ങളും കമ്പനിക്ക് ഭൂമി അനുവദിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും െഎടിക്ക് പുറമെ രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ നഗരത്തിലേക്ക് ചുവടുവെക്കുന്ന ബംഗളൂരുവിനെ ടെസ്ല തെരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യയിൽ ആദ്യഘട്ടത്തിൽ വൈദ്യുത വാഹനങ്ങളുടെ വിൽപനയാണ് ടെസ്ല ലക്ഷ്യമിടുന്നത്. വിപണിയുടെ പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ പിന്നീട് അസംബ്ലിങ്, ഉൽപാദനം എന്നിവയിലേക്ക് കടക്കും. ടെസ്ല 3 മോഡൽ കാറാണ് ഇന്ത്യയിലെത്തിക്കുക. ഏകദേശം 55 ലക്ഷം രൂപയാണ് വില. വൈകാതെ ബുക്കിങ്ങ് ആരംഭിക്കുമെന്നും 2021 പകുതിയോടെ വിൽപന ആരംഭിച്ചേക്കുമെന്നുമാണ് വിവരം. ഒറ്റ ചാർജിങ്ങിന് 568 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 261 കിലോമീറ്റർ വേഗവും കൈവരിക്കാൻ ശേഷിയുള്ള ടെസ്ല 3 മോഡൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന വൈദ്യുത വാഹനെമന്ന ഖ്യാതിയുമുണ്ട്. ലോക കോടീശ്വരന്മാരിൽ ഒന്നാമനാണ് ടെസ്ല ഉടമയായ ഇലോൺ മസ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.