സസ്‌പെൻഷൻ തകരാർ; 30,000 വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് ടെസ്‌ല
text_fieldsലോകത്തിലെ ഏറ്റവുംവലിയ വാഹനവിപണിയായ ചൈനയിൽ വമ്പൻ തിരിച്ചുവിളിക്കൊരുങ്ങി ടെസ്‌ല. ഇറക്കുമതി ചെയ്ത 30,000 മോഡൽ എസ്, മോഡൽ എക്സ് വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ടെസ്ലയുടെ ഷാങ്ഹായ് ഫാക്ടറിയിൽ നിർമിച്ച മോഡൽ 3 വാഹനങ്ങളിൽ തകരാർ കണ്ടെത്തിയിട്ടിെല്ലന്നും ടെസ്‌ല അറിയിച്ചു. ഇറക്കുമതി ചെയ്തവയിൽ മാത്രമാണ് പ്രശ്നം. സസ്‌പെൻഷൻ പ്രശ്‌നങ്ങളാണ് തിരിച്ചുവിളിക്ക് കാരണം. വൈദ്യുത വാഹന വിപണിയിൽ മത്സരം രൂക്ഷമാകുമ്പോൾ തിരിച്ചുവിളി ടെസ്ലക്ക് തിരിച്ചടിയാണ്.
2013 സെപ്റ്റംബർ 17 നും 2018 ജനുവരി 15 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. സസ്പെൻഷനിൽ രണ്ട് പ്രശ്‌നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അടുത്ത കാലത്ത് കമ്പനി ചൈനയിൽ വിറ്റ ഇറക്കുമതി വാഹനങ്ങളിൽ ഭൂരിഭാഗവും തിരിച്ചുവിളിയിൽ ഉൾപ്പെടുന്നുണ്ട്. 2020 െൻറ തുടക്കത്തിൽ ടെസ്‌ല ഷാങ്ഹായിൽ ഉൽപ്പാദനം ആരംഭിച്ചിരുന്നു. അതിനുശേഷം ഇറക്കുമതി ചെയ്ത മോഡലുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.
ബാറ്ററി തകരാറുമൂലം ഉണ്ടാകുന്ന തീ പിടിത്തം പോലുള്ള ഗുണനിലവാര പ്രശ്‌നങ്ങൾ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ധാരണയെ ബാധിക്കുമെന്നാണ് സൂചന. ഹ്യുണ്ടായ് മുതൽ ഫോർഡ്, ബിഎംഡബ്ല്യു എജി വരെയുള്ള നിർമ്മാതാക്കൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുത വാഹനങ്ങളിൽ തീപിടിച്ചത്കാരണം പ്രശ്നങ്ങളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.