ടെസ്‌ല 2021െൻറ തുടക്കത്തിൽ തന്നെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് നിതിൻ ഗഡ്കരി
text_fieldsമുംബൈ: 2021െൻറ തുടക്കത്തിൽ തന്നെ അമേരിക്കൻ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചേക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ആദ്യം വിൽപ്പനയിലൂടെ പ്രവർത്തനം ആരംഭിക്കുകയും തുടർന്ന് വിപണിയിലെ പ്രകടനം അടിസ്ഥാനമാക്കി അസംബ്ലി, നിർമ്മാണം എന്നിവയിലേക്ക് ടെസ്‌ല തിരിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിനോടാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്.
'ഇലക്ട്രിക് വാഹന മേഖലയിലേയ്ക്ക് ധാരാളം ഇന്ത്യൻ കമ്പനികളും മുന്നോട്ട് വരുന്നുണ്ട്. അവയും സാങ്കേതികമായി ടെസ്‌ലയെപ്പോലെ മുന്നേറും അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ഓട്ടോ നിർമാണ കേന്ദ്രമായി മാറുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിച്ച് എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും മലിനീകരണം തടയാനും ഇന്ത്യ കാലങ്ങളായി താല്പര്യം കാണിക്കുന്നുണ്ടെങ്കിലും, അത്തരം വാഹനങ്ങളുടെ നിർമാണത്തിലും അടിസ്ഥാന സൗകര്യങ്ങളായ ചാർജിങ് സ്റ്റേഷനുകളിലുമുള്ള നിക്ഷേപത്തിെൻറ അഭാവമാണ് ഇതിനെല്ലാം തടസ്സമാകുന്നത്.
2021 ൽ കമ്പനി ഇന്ത്യയിൽ എത്തുമെന്ന് ടെസ്‌ല സിഇഒ എലോൺ മസ്‌ക് ഒക്ടോബറിൽ സൂചന നൽകിയിരുന്നു. "അടുത്ത വർഷം ഉറപ്പായും വരും," എന്നായിരുന്നു ഒരു ഇന്ത്യൻ ടെസ്‌ല ഫാനിെൻറ ചോദ്യത്തിന് മറുപടിയായി മസ്ക് ട്വിറ്ററിൽ ഉത്തരം നൽകിയത്.
ഇന്ത്യയിലെത്തുന്ന ആദ്യത്തെ മോഡൽ താങ്ങാനാവുന്ന വില വിഭാഗത്തിൽ വരുന്ന ടെസ്‌ല മോഡൽ 3 ആയിരിക്കുമെന്ന് ചില സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയിൽ 74,739 ഡോളറാണ് മോഡൽ 3ക്ക് നൽകേണ്ടി വരുന്നത്. വില രൂപയിൽ ആക്കിയാൽ 55 ലക്ഷം വരും. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ ടെസ്ലയുടെ ബുക്കിംഗ് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അടുത്ത വർഷം രണ്ടാം പകുതിയോടെ മാത്രമേ വിൽപ്പന നടക്കൂവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.