Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightലൈസൻസ് പുതുക്കലും...

ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റവും ഇനി പൂർണമായും ഓൺലൈനിലും; അപേക്ഷകൾ പരിഗണിക്കുന്നത്​ സീനിയോറിറ്റി അനുസരിച്ച്

text_fields
bookmark_border
Tests for permanent driving licence kerala mvd online
cancel

ഡ്രൈവിങ്​ ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റവും ഇനി പൂർണമായും ഓൺലൈനിലെന്ന്​ മോ​േട്ടാർ വെഹിക്കിൾ ഡിപ്പാർട്ട്​മെൻറ്​. അപേക്ഷകൾ പരിഗണിക്കുന്നത്​ സീനിയോറിറ്റി അനുസരിച്ചായിരിക്കുമെന്നും എം.വി.ഡി കേരള അറിയിച്ചു. ലഭിക്കുന്ന അപേക്ഷകൾ സീനിയോറിറ്റി അനുസരിച്ചാണ് പുതുക്കി നൽകുക. സീനിയോറിറ്റി മറികടക്കാൻ സാധ്യമല്ലാത്ത വിധം എഫ്​.സി.എഫ്​.എസ്​ (First come first serve) സർവീസ് ഏർപ്പെടുത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറുമെന്നും എം.വി.ഡി അധികൃതർ പറയുന്നു.


parivahan.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം സമർപ്പിക്കുന്ന, അപേക്ഷകൻ നേരിട്ട് ഹാജരാകേണ്ടാത്ത ഓൺലൈൻ സർവീസുകളാണ് ഈ തരത്തിലേക്ക് മാറുന്നത്. നിലവിലുള്ള ലൈസൻസും മെഡിക്കൽ സർട്ടിഫിക്കറ്റും അടക്കമുള്ള രേഖകൾ ഒറിജിനൽ തന്നെ അപ്‌ലോഡ് ചെയ്യണം. മേൽവിലാസമടക്കമുള്ളവയുടെ ഒറിജിനലൊ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പൊ ആണ് ഓൺലൈനിൽ സമർപ്പിക്കേണ്ടത്.

സമർപ്പിക്കുന്ന രേഖകൾ സത്യസന്ധവും പൂർണമായതും ആണെന്ന് അപേക്ഷകൻ ഉറപ്പ് വരുത്തേണ്ടതും ഒറിജിനലുകൾ അപേക്ഷകൻ സ്വന്തം കൈവശം സൂക്ഷിക്കേണ്ടതുമാണ്. ഏതെങ്കിലും സന്ദർഭങ്ങളിൽ സംശയ നിവാരണത്തിന് ലൈസൻസിങ്​ അതോറിറ്റി ആവശ്യപ്പെടുന്ന പക്ഷം രേഖകൾ ഓഫീസിൽ ഹാജരാക്കണം.

ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ മുൻഗണനാ ക്രമത്തിൽ സർവ്വീസ് നടത്തി, പുതുക്കിയ ലൈസൻസ് അപേക്ഷക​െൻറ മേൽവിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് മുഖാന്തിരം അയച്ചു നൽകും. എന്തെങ്കിലും ന്യൂനതകൾ കാണുന്ന അപേക്ഷകൾ അപേക്ഷകന് ഓൺലൈനായിത്തന്നെ മടക്കി നൽകും. ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്ന സമയം മുതലാണ് അപേക്ഷക്ക്​ സീനിയോറിറ്റി ലഭിക്കുന്നത്. അപേക്ഷകന് തങ്ങളുടെ അപേക്ഷകളുടെ തൽസ്ഥിതി ആപ്ലിക്കേഷൻ സ്റ്റാറ്റസ് വഴി പരിശോധിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വിധം മനസ്സിലാക്കാനുള്ള ലിങ്ക് : https://fb.watch/6mUs7h6CBJ/.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving licencemotor vehicle departmentonline
Next Story