Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജിംനിയുടെ നിർമാണം...

ജിംനിയുടെ നിർമാണം ഏപ്രിലിൽ ആരംഭിക്കും

text_fields
bookmark_border
ജിംനിയുടെ നിർമാണം ഏപ്രിലിൽ ആരംഭിക്കും
cancel

വാഹന പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്നമാരുതി സുസുക്കി ജിംനി 5 ഡോർപതിപ്പിന്റെ നിർമാണം ഏപ്രിലിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ജനുവരിയിൽ നടന്ന ഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ജിംനിയുടെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിരുന്നു. ഇതുവരെ 18000 ബുക്കിങ്ങാണ് ജിംനിക്ക് ലഭിച്ചത്. നിർമാണം സംബന്ധിച്ച് മാരുതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏപ്രിൽ ആരംഭിച്ച് മേയ് മാസത്തിൽ ജിംനി വിപണിയിലെത്തിയേക്കും.

പ്രതിദിനം ജിംനിക്ക് ശരാശരി 700ലധികം ബുക്കിങ്ങുകള്‍ സ്ഥിരമായി ലഭിക്കുന്നതായാണ് കണക്കുകള്‍. 2018ല്‍ മാരുതി സുസുകി അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിച്ച 3 ഡോര്‍ ജിംനിയുടെ 5 ഡോര്‍ വകഭേദമാണ് ഇന്ത്യയില്‍ അവതരിപ്പിച്ച ജിംനി. ഒരു മാസം 7000 യൂണിറ്റുകളാണ് ഇന്ത്യൻ വിപണിക്ക് നൽകുക. ഒരു വർഷം ഒരു ലക്ഷം യൂണിറ്റ് ജിംനികൾ നിർമിക്കാനാണ് സുസുക്കിയുടെ പദ്ധതി. ഇതിൽ 66 ശതമാനം പ്രാദേശിക വിപണിക്കും ബാക്കി കയറ്റുമതി ചെയ്യുകയും ചെയ്യും.


മാരുതിയുടെ മറ്റ് കാറുകളിൽ കാണപ്പെടാത്ത ബോക്സി എക്സ്റ്റീരിയര്‍ ഡിസൈനിലാണ് ജിംനി വരുന്നത്. 3,985 എംഎം നീളവും 1,645 എംഎം വീതിയും 1,720 എംഎം ഉയരവുമാണ് അളവുകള്‍. എസ്.യു.വിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 210 എം.എം ആണ്. കൂടാതെ, ജിംനിക്ക് 36-ഡിഗ്രി അപ്രോച്ച് ആംഗിള്‍, 24-ഡിഗ്രി റാംപ് ബ്രേക്ക്-ഓവര്‍, 50-ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിള്‍ എന്നിവയുണ്ട്. ഓഫ് റോഡ് ഡ്രൈവിംഗിന് കൂടുതല്‍ അനുയോജ്യമാക്കാന്‍ വേണ്ടി മാരുതി സുസുക്കി എഞ്ചിനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഓഫ് റോഡിങ്ങിന് പറ്റിയ തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. 2H, 4H, 4L ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ഗിയര്‍ എന്നിവ ഉള്‍പ്പെടുന്ന മാരുതിയുടെ ഓള്‍ഗ്രിപ്പ് പ്രോ സിസ്റ്റം ജിംനിക്ക് ലഭിക്കും.

ഡാഷ്ബോര്‍ഡിന്റെ മധ്യത്തില്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പോലുള്ള സൗകര്യങ്ങള്‍ ജിംനിയുടെ വില കൂടിയ ആല്‍ഫ വേരിയന്റ് വാഗ്ദാനം ചെയ്യും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ നല്‍കുന്ന സ്മാര്‍ട്ട്‌പ്ലേ സംവിധാനവും ഉണ്ടാകും. 6 എയര്‍ബാഗുകള്‍, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍ (LSD), ഹില്‍ ഹോള്‍ഡ് അസിസ്റ്റന്റോടുകൂടിയ ഇഎസ്പി, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിയര്‍വ്യൂ ക്യാമറ, ഇബിഡിയുള്ള എബിഎസ് എന്നിവയോടൊപ്പം മറ്റ് നിരവിധി സേഫ്റ്റി ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നു.


പുതുക്കിയ എര്‍ട്ടിഗയ്ക്കും XL6-നും പുതിയ ബ്രെസക്കും കരുത്ത് പകരുന്ന മാരുതി സുസുക്കി 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് K15C ഡ്യുവല്‍ജെറ്റ് എഞ്ചിനാണ് ജിംനിയിലും. എഞ്ചിന്‍ പരമാവധി 104.8 bhp പവറും 134.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷൻ, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയർബോക്സുകൾ ഉണ്ടായിരിക്കും.

ആല്‍ഫ, സീറ്റ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മാരുതി ജിംനി നിരത്തിലെത്തിക്കുക.സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലമുണ്ട്. 3985 എംഎം നീളവും 1720 എംഎം ഉയരവും 1645 എംഎം വീതിയും 2590 എംഎം വീൽബെയ്‌സും വാഹനത്തിനുണ്ട്. 15 ഇഞ്ച് വീലുകളാണ് ഉപയോഗിക്കുന്നത്.


സുസുകി ജിംനി ആദ്യമായി ലോഞ്ച് ചെയ്തത് 1970 ലാണ്. അതിനുശേഷം ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപഭോക്താക്കളുടെ പ്രിയ വാഹനമായി ഇത് മാറി. 1981ലും 1998ലും യഥാക്രമം രണ്ടും മൂന്നും തലമുറകൾ അവതരിപ്പിച്ചതിന് ശേഷം 2018 -ലാണ് നാം ഇപ്പോൾ കാണുന്ന നാലാം തലമുറ ജിംനിയെ നിർമ്മാതാക്കൾ വിപണിയിൽ എത്തിച്ചത്.

വാഹനത്തിന്റെ സമ്പന്നമായ പാരമ്പര്യം ആഘോഷിക്കുന്നതിന് ത്രീ ഡോർ പതിപ്പിൽ വരുന്ന ജിംനി സ്പെഷ്യൽ ഹെറിറ്റേജ് എഡിഷനും സുസുകി ഇൗയിടെ അവതരിപ്പിച്ചു. ജിംനി ഹെരിറ്റേജ് പതിപ്പ് ഓസ്ട്രേലിയ പോലുള്ള വിപണികളിൽ പുറത്തിറക്കിക്കഴിഞ്ഞു. 33,490 ഓസിസ് ഡോളർ അതായത് ഏകദേശം 18 ലക്ഷം രൂപയാണ് ഈ സ്‌പെഷ്യൽ ഹെറിറ്റേജ് എഡിഷന്റെ വില. ഇന്ത്യയിലേക്കും ഈ വേരിയന്റ് പിന്നീട് എത്തിക്കാൻ സാധ്യതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto newsJimnymaruti jimny 5 door
News Summary - The construction of the Jimny will begin in April
Next Story