കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ച് പറമ്പിലേക്ക് കൂപ്പുകുത്തി
text_fieldsവള്ളിക്കുന്ന്: ദേശീയപാത ചെട്ടിയാർമാട്ടിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് നിയന്ത്രണംവിട്ട് അപകടത്തിൽപെട്ടു. ശനിയാഴ്ച പുലർച്ച 5.30ഓടെ കോഴിക്കോട്ടുനിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. മറ്റൊരു വാഹനത്തെ മറികടന്ന് അമിതവേഗത്തിൽ എത്തിയ ബസ് വീതികുറഞ്ഞ സർവിസ് റോഡിലേക്ക് കയറുമ്പോഴാണ് അപകടമുണ്ടായത്.
ആറുവരിപ്പാതക്ക് വേണ്ടി എടുത്ത കുഴിയുടെ അരികിൽ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ച ശേഷം നിയന്ത്രണംവിട്ട് ഇടത് ഭാഗത്തുള്ള പറമ്പിലേക്ക് കൂപ്പുകുത്തുകയായിരുന്നു.അപകടത്തിൽ യാത്രക്കാർക്കോ ബസ് ജീവനക്കാർക്കോ പരിക്കില്ല.
ബസ് ഇടത് ഭാഗത്തേക്ക് വെട്ടിച്ചില്ലായിരുന്നെങ്കിൽ ആറുവരിപ്പാതക്ക് വേണ്ടി കുഴിച്ച 20 മീറ്ററോളം താഴ്ചയുള്ള കിടങ്ങിലേക്ക് വീഴുമായിരുന്നു. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.