ഇന്ത്യയിലെ ഇലക്ട്രിക് കാറിൻെറ പേരുറപ്പിച്ച് കിയ; റേഞ്ച് 452 കി.മീ
text_fieldsകുറഞ്ഞകാലം കൊണ്ട് ഇന്ത്യയിൽ ജനപ്രീതി നേടിയ വാഹന നിർമാതാക്കളാണ് കിയ. സെൽറ്റോസും സോണറ്റുമെല്ലാം വലിയ വിൽപ്പനയാണ് നേടിക്കൊണ്ടിരിക്കുന്നത്. കൂടാതെ കാർണിവലും മികച്ച അഭിപ്രായവുമായി മുന്നേറുന്നു.
ഇവർക്കൊപ്പം അണിനിരക്കാൻ കിയ അവതരിപ്പിക്കുന്ന അടുത്ത വാഹനമാണ് സോൾ. ഈ പേരിന് ഇന്ത്യയിൽ ട്രേഡ്മാർക്ക് ലഭിക്കാൻ അപേക്ഷിച്ച കിയ, അത് നേടിയെടുക്കുകയും ചെയ്തു. പരമ്പരാഗത ഇന്ധനങ്ങൾക്ക് പുറമെ ഇലക്ട്രിക് മോഡലും സോളിൽനിന്ന് ഉണ്ടാകും. ടോൾബോയ് ഡിസൈനിലുള്ള ഹാച്ച്ബാക്കാണ് കിയ സോൾ. 2020 ഓട്ടോ എക്‌സ്‌പോയിൽ കിയയുടെ ലൈനപ്പിൻെറ ഭാഗമായിരുന്നു ഈ വാഹനം.
കിയയുടെ മറ്റു വാഹനങ്ങൾ പോലെ ധാരാളം ഫീച്ചറുകൾ സോളിനെയും സമ്പന്നമാക്കുന്നു. ബ്ലാക്ക്, ബീജ് നിറങ്ങളിലാണ് ഇൻറീരിയര്‍. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെൻറ് സിസ്റ്റം, ലെതര്‍ ഫിനിഷിങ്ങ് ഡാഷ്‌ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെൻറ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് സീറ്റ് എന്നിവയെല്ലാം സോളിലുണ്ടാകും.
അന്താരാഷ്ട്ര വിപണിയിൽ മൂന്ന് പെട്രോൾ എൻജിൻ വകഭേദങ്ങളാണ് സോൾ വാഗ്ദാനം ചെയ്യുന്നത്. 1.6 ലിറ്റർ നാച്വറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻെറ പരമാവധി കരുത്ത് 121 ബി.എച്ച്.പിയും 150 എൻ.എം ടോർക്കുമാണ്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിലുള്ളത്.
1.6 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ 198 ബി.എച്ച്.പി കരുത്ത് നൽകും. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ് ഇതിലുള്ളത്. മറ്റൊന്ന് 2.0 ലിറ്റർ നാച്വറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സി.വി.ടി ട്രാൻസിമിഷനാണ് ഇതിലുണ്ടാവുക.
സോൾ ഇലക്ട്രിക് വെഹിക്കിളിൽ 64 കിലോവാട്ട്സിൻെറ ബാറ്ററി പാക്കാണുള്ളത്. വാഹനത്തിന് കരുത്ത് പകരുന്നത് 198 ബി.എച്ച്.പി പവറും 395 എന്‍.എം ടോര്‍ക്കും ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ്. ഒറ്റ ചാർജിൽ പരമാവധി പരിധി 452 കിലോമീറ്ററാണ്.
2025ഓടെ 16 ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്നാണ് കിയ അറിയിച്ചിട്ടുള്ളത്. അത് കൂടാതെ സെഡാൻ വിപണിയിലേക്കില്ലെന്നും എസ്.യു.വി, എം.പി.വി മോഡലുകളിൽ ശ്രദ്ധിക്കാനുമാണ് ദക്ഷിണ കൊറിയൻ കമ്പനിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.