തേർഡ് പാർട്ടി വാഹന ഇൻഷുറൻസ് പ്രീമിയം കൂട്ടി
text_fieldsന്യൂഡൽഹി: തേർഡ് പാർട്ടി വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കേന്ദ്ര സർക്കാർ വര്‍ധിപ്പിച്ചു. ജൂണ്‍ ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. 1,000 സി.സി വരെയുള്ള സ്വകാര്യ കാറുകൾക്ക് 2,094 രൂപയാണ് പുതുക്കിയ നിരക്ക്. 1,000 സി.സിക്കും 1,500 സി.സിക്കും ഇടയിലുള്ള സ്വകാര്യ കാറുകൾക്ക് 3,416 രൂപയും 1,500 സി.സിക്ക് മുകളിലുള്ള സ്വകാര്യ വാഹനങ്ങൾക്ക് 7,897 രൂപയുമായിരിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും 15 ശതമാനവും വിന്റേജ് കാറുകള്‍ക്ക് 50 ശതമാനവും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 7.5 ശതമാനവും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
1,000 സി.സിയിൽ കൂടാത്ത കാറുകൾക്ക് മൂന്നു വർഷത്തേക്കുള്ള ഒറ്റത്തവണ പ്രീമിയം 6,521രൂപയായി ഉയർത്തി. 1,000 സി.സിക്കും 1,500 സി.സിക്കും ഇടയിലുള്ള കാറുകൾക്ക് 10,640 രൂപയും 1,500 സി.സിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് 24,596 രൂപയുമാകും. ഇരുചക്ര വാഹനങ്ങളിൽ 150 സി.സിക്കും 350 സി.സിക്കും ഇടയില്‍ 1,366 രൂപയും 350 സി.സിക്ക് മുകളില്‍ 2,804 രൂപയുമായിരിക്കും പുതിയ നിരക്ക്. 75 സി.സി വരെയുള്ള ഇരുചക്രവാഹനങ്ങൾക്ക് 2,901 രൂപയാണ് അഞ്ച് വർഷത്തേക്ക് ഒറ്റത്തവണ പ്രീമിയം. 75 സി.സിക്കും 150 സി.സിക്കും ഇടയിൽ 7,365 രൂപയും 350 സി.സിക്ക് മുകളിൽ 15,117 രൂപയുമാണ്. ചരക്കു വാഹനങ്ങൾക്കുള്ള തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 33,414 രൂപയുള്ളത് 35,313 രൂപയായും 41,561 രൂപ ഉണ്ടായിരുന്നത് 44,242 ആയും ഉയർത്തി. 30 കിലോവാട്ട് വരെയുള്ള സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് 5,543 രൂപയും 65 കിലോവാട്ട് വരെ 9,044 രൂപയും 65 കിലോവാട്ടിന് മുകളിൽ 20,907 രൂപയുമാണ് മൂന്നു വർഷത്തേക്കുള്ള നിരക്ക്.
ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ അഞ്ച് വർഷത്തേക്ക് മൂന്ന് കിലോവാട്ട് വരെ 2,466 രൂപയും മൂന്ന് കിലോവാട്ട് മുതൽ ഏഴു കിലോവാട്ട് വരെ 3,273 രൂപയും 16 കിലോവാട്ട് വരെ 6,260 രൂപയും അതിന് മുകളിൽ 12,849 രൂപയുമായിരിക്കും തേർഡ് പാർട്ടി പ്രീമിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.