വാഹനം വാങ്ങാനിത് നല്ല കാലമൊ? ഉത്സവസീസണിൽ ഇളവുകളുടെ പെരുമഴ
text_fieldsഒന്നും വാങ്ങാൻ തോന്നാത്ത കാലമാണിത്. അത്യാവശ്യമുള്ളതല്ലാതെ ആരും ഒന്നും വാങ്ങുന്നുമില്ല. രാജ്യത്തിെൻറ ജി.ഡി.പി തലകുത്തി വീണത് ഉപഭോക്താക്കളുടെ വാങ്ങാനുള്ള മടികൊണ്ടാണ്. പണമില്ല എന്നതും പണം ചിലവഴിക്കാൻ ഭയപ്പെടുത്തുന്ന അന്തരീക്ഷമാണെന്നതും ജനത്തെ വിപണിയിൽ നിന്ന് അകറ്റിനിർത്തിയിരിക്കുന്നു.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങൾ ഇന്ത്യയിലെ വാഹന നിർമാതാക്കളെ സംബന്ധിച്ച് ഏറെ നിർണായകമാണ്. ഉത്സവ മാസങ്ങളിൽ എല്ലായ്‌പ്പോഴും വിൽപ്പനയിൽ വർധനവുണ്ടാകുന്നതാണ് നാം കണ്ടിട്ടുള്ളത്. നിരവധി കാരണങ്ങളാൽ 2019 ഇന്ത്യൻ വാഹനമേഖലയെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നു,
എന്നിട്ടും ഉത്സവ സീസൺ കച്ചവടം വിജയമായിരുന്നു. 2020 കൂടുതൽ വെല്ലുവിളി നിറഞ്ഞതാണെങ്കിലും പ്രതീക്ഷ കൈവിടാൻ നിർമാതാക്കൾ തയ്യാറായിട്ടില്ല. ജൂലൈയിലും ഓഗസ്റ്റിലും മിക്ക കാർ, ഇരുചക്ര വാഹന നിർമാതാക്കളും മുൻ മാസങ്ങളെ അപേക്ഷിച്ച് വിൽപ്പന മെച്ചപ്പെടുത്തിയിരുന്നു.
നിലവിൽ വാഹന വ്യവസായം അനിശ്ചിതത്വത്തിെൻറ മങ്ങിയ വെളിച്ചത്തിലാണ്. എങ്കിലും പുതിയ പുറത്തിറക്കലുകളും മിനുക്കി ഒരുക്കലുകളും ഓഫറുകളും പ്രത്യേക സ്കീമുകളും ഒെക്കയായി ഉത്സവസീസൺ സജീവമാക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ.
കാർ വാങ്ങാൻ നല്ല സമയമാണൊ?
ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയും ഒരു വാഹനം വാങ്ങാൻ പറ്റിയ സമയമല്ല ഇത് എന്നതാണ് പ്രാഥമിക ഉത്തരം. കയ്യിലെ പണമെല്ലാം ചിലവഴിച്ച് തീർക്കുക ഇപ്പോഴത്തെ അവസ്ഥയിൽ അത്ര നല്ല തീരുമാനമാകില്ല. സാമ്പത്തിക സ്ഥിതി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ ഭരണകൂടം തയ്യാറാകാത്തതും മികച്ച പാക്കേജുകൾ പ്രഖ്യാപിക്കാത്തതും അനിശ്ചിതത്വം വർധിപ്പിക്കുന്നുണ്ട്.
എന്നാൽ അത്യാവശ്യം പണം മറിക്കാൻ കഴിയുന്നവർക്ക് വാഹനം വാങ്ങാവുന്നതാണ്. ഏറ്റവും ലാഭകരമായി വാഹനം വാങ്ങാമെന്നതാണ് ഉത്സവസീസെൻറ പ്രത്യേകത. ജീപ്പ്, ഫോക്സ്വാഗൻ, മഹീന്ദ്ര തുടങ്ങിയ നിർമാതാക്കൾ ഇതിനകംതന്നെ പലതരം സ്കീമുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇളവുകളെപറ്റി പറയുേമ്പാഴും നാം ഏറെ ശ്രദ്ധിക്കേണ്ടതുമുണ്ട്.
നേരിട്ടുള്ള ഒാഫറുകൾക്ക് പുറമെ ഇ.എം.െഎ സ്കീമുകൾ, വായ്പയിൽ പലിശ ഇളവ് തുടങ്ങി കമ്പനികൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുകയും നിയമാവലി വായിച്ചുനോക്കുകയും ചെയ്യണം. വരും ദിവസങ്ങളില കൂടുതൽ കമ്പനികൾ ഒാഫറുകളുമായി രംഗത്ത് വരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.