ഫോർച്യൂണറിനും ഹൈലക്സിനും ഹൈബ്രിഡ് എഞ്ചിൻ നൽകാനൊരുങ്ങി ടൊയോട്ട
text_fields2024 ൽ പുറത്തിറങ്ങുന്ന ഫോർച്യൂണർ ഹൈലക്സ് മോഡലുകൾക്ക് ഹൈബ്രിഡ് എഞ്ചിൻ നൽകുമെന്ന് ടൊയോട്ട. വാഹനങ്ങൾ ആദ്യം എത്തുക ദക്ഷിണാഫ്രിക്കൻ വിപണിൽ ആയിരിക്കുമെന്നും സൂചനയുണ്ട്. സ്റ്റൈലിങ്, ഇന്റീരിയർ, മെക്കാനിക്കൽ എന്നിവയിൽ കാര്യമായ മാറ്റങ്ങളോടെയാവും വാഹനങ്ങൾ വരിക.
നിലവിലെ ഫോർച്യൂണറും ഹൈലക്‌സ് പിക്കപ്പും ഇന്നോവ ക്രിസ്റ്റയ്ക്ക് അടിസ്ഥാനമിടുന്ന ഐ.എം.വി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ ലാൻഡ് ക്രൂസർ 300, ലെക്‌സസ് LX500d എന്നിവയുൾപ്പെടെ ഒന്നിലധികം ആഗോള കാറുകളുടെ പ്ലാറ്റ്ഫോമായ ടി.എൻ.ജി.എ-എഫ് ലാണ് അടുത്ത തലമുറ മോഡലുകൾ നിർമിക്കുക. പുതിയ ടകോമ പിക്കപ്പും ടി.എൻ.ജി.എ-എഫ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഈ പ്ലാറ്റ്‌ഫോം വ്യത്യസ്ത ബോഡി ശൈലികൾക്കും ഐസിഇ, ഹൈബ്രിഡ് എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾക്കും അനുയോജ്യമാണ്.
തങ്ങളുടെ ആഗോള എസ്.യു.വി പോർട്ട്‌ഫോളിയോയ്‌ക്കും ഒരൊറ്റ പ്ലാറ്റ്ഫോം ഉപയോഗിക്കാനാണ് ടൊയോട്ടയുടെ തീരുമാനം. ഇത് ചെലവ് കുറയ്ക്കാനും നിർമാണ സമയം കുറയ്ക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) ഉള്ള 1GD-FTV 2.8 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും ഫോർച്യൂണറിനും ഹൈലക്സിനും ലഭിക്കുക. എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനത്തോടെയാണ് ഇത് വരുന്നത്. മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച്, പുതിയ ഫോർച്യൂണർ ബ്രേക്കിങ് സമയത്തോ വേഗത കുറയ്ക്കുമ്പോഴോ കൈനറ്റിക് എനർജി ശേഖരിക്കും. ഇത് ആക്സിലറേഷനിൽ അധിക ടോർക്ക് നൽകും. പുതിയ മോഡൽ ഉയർന്ന ഇന്ധനക്ഷമതയ്‌ക്കൊപ്പം മെച്ചപ്പെട്ട പവറും ടോർക്കും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.