55 വർഷങ്ങൾ, 50 മില്യൺ കൊറോളകൾ; അവിരാമം, ടൊയോട്ടയുടെ സൂപ്പർ സ്റ്റാർ
text_fieldsലോകത്തിലെ ഏറ്റവും മത്സരാധിഷ്ടിതമായ വാഹന വിപണി എന്ന് അറിയപ്പെടുന്നത് അമേരിക്കയാണ്. ലോക കോടീശ്വരന്മാരുടെ ആസ്ഥാനംകൂടിയാണ് ഇൗ രാജ്യം. ആഡംബര കാറുകളുടെ പറുദീസയാണ് അമേരിക്കൻ വിപണിയെന്ന് പറയാം. ഇവിടെ കഴിവുതെളിയിക്കുക എന്നതാണ് ലോകത്തെ ഏതൊരു വാഹന നിർമാതാവും നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി. അങ്കിൾ സാമിെൻറ വിപണിയിൽ ഏറ്റവും അധികം വിറ്റഴിയുന്ന വാഹനം ജി.എം പോലെയോ ഫോർഡ് പോലെയോ ഉള്ള അമേരിക്കൻ നിർമാതാക്കളുടെയല്ല, അത് ടൊയോട്ട എന്ന ജാപ്പനീസ് വാഹനഭീമേൻറതാണ്.
ടൊയോട്ട കാമ്രിയാണ് വർഷങ്ങളായി യു.എസിലെ ബെസ്റ്റ് സെല്ലിങ് സെഡാൻ. കാമ്രിയുടെ തൊട്ടുപിറകിലായി നമ്മുക്ക് കാണാവുന്നത് മറ്റൊരു ടൊയോട്ടയെയാണ്. അതാണ് സാക്ഷാൽ കൊറോള. 55 വർഷങ്ങളായി തുടർച്ചയായി നിർമാണത്തിലുള്ള വാഹനമാണ് കൊറോള. 50 മില്യൺ അഥവാ അഞ്ച് കോടി കൊറോളകളാണ് ലോകത്താകമാനം വിറ്റഴിഞ്ഞിട്ടുള്ളത്. നിലവിൽ 12ാം തലമുറ കൊറോള സെഡാനാണ് വിപണിയിലുള്ളത്. 1966 -ൽ 1700 ഡോളർ വിലയുമായാണ് കൊറോള തെൻറ പ്രയാണം തുടങ്ങിയത്. ഇൗ വർഷം ജൂലൈയിൽ 50 ദശലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് മറികടന്നു.
അമേരിക്കയിൽ എത്തിയത് 1969ൽ
1969 ലാണ് അമേരിക്കൻ വിപണിയിൽ കൊറോള എത്തുന്നത്. പ്രായോഗികതയും സൗകര്യങ്ങളും വിശ്വാസ്യതയുംകൊണ്ട് മികച്ച കുടുംബ കാർ എന്ന പേര് വേഗത്തിൽതന്നെ കൊറോളയെ തേടിയെത്തി. 1980 കളുടെ മധ്യത്തോടെ കൊറോളയുടെ നിർമാണം യുഎസിലേക്ക് കൊണ്ടുവരാൻ ടൊയോട്ട തീരുമാനിച്ചു. നിലവിൽ, ടൊയോട്ട കൊറോള നിർമിക്കുന്നത് ടൊയോട്ട മോട്ടോർ മാനുഫാക്ചറിങ് മിസിസിപ്പിയിലാണ്. 2022 കൊറോളയ്ക്ക് യുഎസിൽ 21,100 ഡോളർ വിലയുണ്ട്. ഇന്ത്യൻ വിപണിയിലും മികച്ച വിൽപ്പന നേടിയ വാഹനമാണ് കൊറോള. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എക്സിക്യൂട്ടീവ് സെഡാനുകളിൽ ഒന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.