'പവർ ഇൻ സ്റ്റൈൽ': ഫോർവീൽ ലെജൻഡർ അവതരിപ്പിച്ച് ടൊയോട്ട
text_fieldsബംഗളൂരു: ലെജൻഡർ എസ്.യു.വിയുടെ ഫോർവീൽ പതിപ്പുമായി ടൊയോട്ട. ഫോർച്യൂണറിനൊപ്പം അവതരിപ്പിച്ച ലെജൻഡർ ഡീസൽ വേരിയന്റിലാണ് ഫോർവീൽ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പെർഫോമൻസ് ഇഷ്ടപ്പെടുന്നവരുടെയും ആഡംബര എസ്.യു.വി തേടുന്നവരുടെയും വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ലെജൻഡർ 'പവർ ഇൻ സ്റ്റൈൽ' ആയാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു.
സ്റ്റാൻഡേർഡ് ഫോർച്യൂണറും ലെജൻഡറും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ രൂപത്തിലാണ്. പുതിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്ലൈറ്റുകളും മുൻ ബമ്പറും, പുതിയ 18 ഇഞ്ച് വീലുകളും സ്ലിമ്മർ എൽഇഡി ടെയിൽ ലൈറ്റുകളും ലെജൻഡറിൽ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വളരെ വ്യത്യസ്തമാണ്. സ്പ്ലിറ്റ് ഗ്രില്ലും എൽഇഡി ഹെഡ്ലൈറ്റുകളും ഡിആർഎല്ലുകൾക്ക് സവിശേഷമായ രൂപകൽപ്പനയും ലജൻഡറിനുണ്ട്. സീക്വൻഷൽ ടേൺ ഇൻഡിക്കേറ്ററുകൾ, ഡ്യുവൽ ടോൺ 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ലഭിക്കും. മറ്റൊരു വ്യത്യാസം നിറത്തിലാണ്. സ്റ്റാൻഡേർഡ് ഫോർച്യൂണറിന് എട്ട് വ്യത്യസ്ത പെയിന്‍റ് ഷേഡുകൾ നൽകുന്നുണ്ട്. പക്ഷേ ഡ്യുവൽ-ടോൺ കളറുകളൊന്നും ഇവയിലില്ല. അതേസമയം ലെജൻഡറിന് ഇരട്ട-ടോൺ പെയിന്‍റ് സ്കീം മാത്രമാണുള്ളത്. പേൾ വൈറ്റും കറുപ്പുമാണ് ലെജൻഡറിന്‍റെ ഒരേയൊരു നിറം.
ഇന്‍റീരിയർ
ഫോർച്യൂണറിലെ പരിഷ്കാരങ്ങളെല്ലാം ലെജൻഡറിനും ലഭിക്കും. കണക്റ്റഡ് കാർ ടെക്കിനൊപ്പം 8.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റവും ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയുമുണ്ട്. സ്റ്റാൻഡേർഡ് ഫോർച്യൂണറും ലെജൻഡറും തമ്മിലുള്ള പ്രധാന വ്യത്യാസം ഉള്ളിലെ നിറത്തിലാണ്. സ്റ്റാൻഡേർഡ് ഫോർച്യൂണറിന് കറുപ്പ് അല്ലെങ്കിൽ ബീജ് ഇന്‍റീരിയർ ആണുള്ളത്. ലെജൻഡറിനുള്ള ഒരേയൊരു കളർ സ്കീം കറുപ്പും മെറൂണുമാണ്. മെറൂണിലെ കോൺട്രാസ്റ്റ് സ്റ്റിച്ചിങും പ്രത്യേകതയാണ്. ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററിനുള്ള ബ്ലാക്ക് ഡയലുകൾ (സ്റ്റാൻഡേർഡ് ഫോർച്യൂണറിൽ നീല), റിയർ യുഎസ്ബി ചാർജിങ് പോർട്ട്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിങ്, ആംബിയന്‍റ് ലൈറ്റിങ്, ഓട്ടോ-ഡിമ്മിംഗ് ഇന്‍റീരിയർ റിയർ വ്യൂ മിറർ, ഹാൻഡ്സ് ഫ്രീ ടെയിൽ-ഗേറ്റ് ഓപ്പണിംഗ്, 11 സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം എന്നിവയും ലെജൻഡറിലുണ്ട്.
എഞ്ചിൻ
സ്റ്റാൻഡേർഡ് ഫോർച്യൂണറും ലെജൻഡറും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം അവരുടെ പവർട്രെയിൻ ഓപ്ഷനുകളിലാണ്. ഫോർച്യൂണറാണ് എഞ്ചിന്‍റെ കാര്യത്തിൽ സമ്പന്നൻ എന്ന്പറയാം. പഴയ 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ മാറ്റമില്ലാതെ തുടരുന്നുണ്ട്. ഇത് 166 എച്ച്പി കരുത്തും 245 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിൽ വാഹനം ലഭ്യമാണ്. അപ്ഡേറ്റ് ചെയ്ത 2.8 ലിറ്റർ ഡീസൽ എഞ്ചിനും ഫോർച്യൂണറിലുണ്ട്. 204 എച്ച്പി കരുത്തുള്ള ഈ എഞ്ചിൻ 6 സ്പീഡ് മാനുവലുമായി ചേരുമ്പോൾ 420 എൻഎം ടോർക്കും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ചേരുമ്പോൾ 500 എൻഎം ടോർക്കും സൃഷ്ടിക്കുന്നു.
സ്റ്റാൻഡേർഡ് ഫോർച്യൂണറിന് രണ്ട്, നാല്-വീൽ ഡ്രൈവ് പതിപ്പുകൾ ഉണ്ടായിരിക്കും. ലെജൻഡർ 2.8 ലിറ്റർ ഡീസൽ എഞ്ചിനിൽ 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി രണ്ട്വീൽ, ഫോർവീൽ ഡ്രൈവിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. ലെജൻഡർ 2.8 ലി 4 ഡബ്‌ള്യു ഡി (ഡീസൽ) എക്‌സ് ഷോറൂം വില 42,33,000 രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.