10.48 ലക്ഷം മുതൽ 17.19 ലക്ഷം വരെ: ഹൈറൈഡറിന്റെ അടിസ്ഥാന വകഭേദങ്ങളുടെ വില പുറത്തുവിട്ട് ടൊയോട്ട
text_fieldsഅർബർ ക്രൂസർ ഹൈറൈഡറിന്റെ അടിസ്ഥാന വകഭേദങ്ങളുടെ വില പുറത്തുവിട്ട് ടൊയോട്ട. ഹൈറൈഡറിന്റെ ബ്രാൻഡ് എൻജിനീയേറിങ് പതിപ്പ് ഗ്രാൻഡ് വിറ്റാരയുടെ വില കഴിഞ്ഞ ദിവസം മാരുതി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടൊയോട്ടയുടെ നീക്കം. ഹൈറൈഡറിന്റെ E,S,G,V മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളുടെ വിലയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 10.48 ലക്ഷം മുതൽ 17.19 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, ഇന്ത്യ) വിലവരിക.
സ്ട്രോങ് ഹൈബ്രിഡിന്റെ മൂന്ന് വകഭേദങ്ങളുടേയും മൈൽഡ് ഹൈബ്രിഡിന്റെ ഏറ്റവും ഉയർന്ന വകഭേദത്തിന്റേയും വിലയാണ് കമ്പനി നേരത്തേ പ്രഖ്യാപിച്ചത്. സ്ട്രോങ് ഹൈബ്രിഡ് പതിപ്പുകളായ എസ് ഇ ഡ്രൈവ് 2വീൽ ഡ്രൈവ് ഹൈബ്രിഡിന് 15.11 ലക്ഷം രൂപയും ജി ഇ ഡ്രൈവ് 2വീൽ ഡ്രൈവ് ഹൈബ്രിഡിന് 17.49 ലക്ഷം രൂപയും വി ഇ ഡ്രൈവ് 2വീൽ ഡ്രൈവ് ഹൈബ്രിഡിന് 18.99 ലക്ഷം രൂപയുമാണ് വില. മൈൽഡ് ഹൈബ്രിഡായ നിയോ ഡ്രൈവിന്റെ വി ഓട്ടോമാറ്റിക്ക് 2 വീൽ ഡ്രൈവ് വകഭേദത്തിന്റെ വില 17.09 ലക്ഷം രൂപ വിലവരും. ഹൈബ്രിഡ് പതിപ്പിന് 27.79 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്.
മികച്ച പ്രകടനം, ഇന്ധനക്ഷമത, അതിവേഗ ആക്സിലറേഷൻ, പരിസ്‌ഥിതി സൗഹാർദ സവിശേഷതകൾ തുടങ്ങിയ പ്രത്യേകതകളുമായി എത്തുന്ന അർബൻ ക്രൂസർ ഹൈറൈഡർ, ബി എസ് യു വി സെഗ്‌മെന്റിലെ ആദ്യത്തെ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണ്. 25,000 രൂപയ്ക്ക് ഹൈറൈഡറിനായുള്ള ബുക്കിംഗ് ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്. ടൊയോട്ടയുടെ ആഗോള എസ്‌യുവി ശ്രേണിയുടെ സ്റ്റൈലും, ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകളുമടങ്ങുന്ന പുതിയ മോഡലാണ് അർബൻ ക്രൂസർ ഹൈറൈഡർ.
സ്വയം ചാർജിങ് ശേഷിയുള്ള ഹൈബ്രിഡ് മോഡലിലും, നിയോ ഡ്രൈവ് മോഡലിലുമെത്തുന്ന ഹൈറൈഡിറിനു കറുത്ത് പകരുന്നത് ഇ-ഡ്രൈവ് ട്രാൻസ്മിഷനാണ്. 40% ദൂരവും 60% സമയവും ഇലക്ട്രിക് പവറിൽ ഓടുന്ന എഞ്ചിനാണ് വാഹനത്തിന്. ഇതോടൊപ്പം 1.5 ലിറ്റർ കെ-സീരീസ് നിയോ ഡ്രൈവ് മോഡൽ, അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.