രാജ്യത്തെ ആദ്യ സി.എൻ.ജി എസ്.യു.വിയാകാൻ ടൊയോട്ട ഹൈറൈഡർ; മൈലേജ് 26.10 കി.മീ/കിലോ
text_fieldsരാജ്യത്തെ ആദ്യ സി.എൻ.ജി എസ്.യു.വിയെന്ന ഖ്യാതിയുമായി ടൊയോട്ട ഹൈറൈഡർ. പുതിയ അർബൻ ക്രൂയിസർ ഹൈറൈഡർ എസ്.യു.വിയുടെ സി.എൻ.ജി വേരിയന്റ് ഉടൻ അവതരിപ്പിക്കുമെന്ന് ടൊയോട്ട അറിയിച്ചു. ഇടത്തരം എസ്.യു.വി സെഗ്‌മെന്റിലെ ആദ്യത്തെ സി.എൻ.ജി-പവർ മോഡലായിരിക്കും ഇത്. വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 25,000 രൂപ നൽകി ഹൈറൈഡർ സി.എൻ.ജി ഇപ്പോൾ ബുക്ക് ചെയ്യാം. സി.എൻ.ജിയിൽ പ്രവർത്തിക്കുന്ന ഗ്ലാൻസ ഹാച്ച്ബാക്ക് ടൊയോട്ട നേരത്തേ പുറത്തിറക്കിയിരുന്നു.
മിഡ്-സ്പെക്ക് എസ്, ജി ട്രിമ്മുകളിലാവും ഹൈറൈഡർ സി.എൻ.ജി ലഭ്യമാവുക. മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ് ഈ മോഡലുകളിൽ വരുന്നത്. മാരുതിയിൽ നിന്നുള്ള 1.5-ലിറ്റർ K15C, ഫോർ സിലിണ്ടർ എഞ്ചിനൊപ്പമാണ് സി.എൻ.ജി കിറ്റ് വാഗ്ദാനം ചെയ്യുന്നത്.
ഹൈറൈഡർ സി.എൻ.ജിയുടെ കരുത്തും ടോർക്കും ടൊയോട്ട ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഈ എഞ്ചിൻ XL6-ൽ CNG മോഡിൽ 88hp കരുത്തും 121.5Nm ടോർക്കും ഉത്പാദിപ്പിക്കും. ഹൈറൈഡറിലെ ഔട്ട്പുട്ട് കണക്കുകളും ഇതിന് സമാനമായിരിക്കും. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ വാഹനം ലഭ്യമാകൂ എന്ന് ടൊയോട്ട സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഇന്ധനക്ഷമത 26.10 കി.മീ/കിലോ ആണ്. ഇത് XL6 MPV-യുടെ ഇന്ധനക്ഷമതയേക്കാൾ (26.32km/kg) നേരിയ തോതിൽ കുറവാണ്.
ട്രിമ്മുകളും ഫീച്ചറുകളും
സ്റ്റാൻഡേർഡ് എസ്.യു.വിയുടെ മിഡ്-സ്പെക്ക് എസ്, ജി ട്രിമ്മുകളിലാവും ഹൈറൈഡർ സി.എൻ.ജി ലഭ്യമാവുക. ഫുൾ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ആംബിയന്റ് ഇന്റീരിയർ ലൈറ്റിംഗ്, സൈഡ്, കർട്ടൻ എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകളോട് കൂടിയാണ് ജി ട്രിം വരുന്നത്. വാഹനം വിൽപ്പനയ്‌ക്കെത്തുമ്പോൾ, രാജ്യത്ത് ലഭ്യമായ ഏറ്റവും പ്രീമിയം സി.എൻ.ജി മോഡലായിരിക്കും ഹൈറൈഡർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.