Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടൊയോട്ട ഇന്ത്യ...

ടൊയോട്ട ഇന്ത്യ വിടുമോ? കടുത്ത തീരുമാനത്തിന്​ പിന്നിലെ കാരണങ്ങൾ

text_fields
bookmark_border
ടൊയോട്ട ഇന്ത്യ വിടുമോ? കടുത്ത തീരുമാനത്തിന്​ പിന്നിലെ കാരണങ്ങൾ
cancel

ഴിഞ്ഞ ദിവസമാണ്​ ടൊ​യോട്ട കിർലോസ്​കർ മോ​േട്ടാർസ് (ടി​​.കെ.എം)​ ആ കടുത്ത തീരുമാനം പ്രഖ്യാപിച്ചത്​. ഭാവിയിൽ ഇന്ത്യയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തേണ്ടതില്ല എന്നാണ്​ കമ്പനി തീരുമാനിച്ചിരിക്കുന്നത്​. മേക്ക്​ ഇൻ ഇന്ത്യ എന്ന പേരിൽ കൊട്ടിഗ്​ഘോഷിച്ച പദ്ധതികൾക്ക്​ കടുത്ത തിരിച്ചടിയാണ്​ ടൊയോട്ടയുടെ തീരുമാനം.

1997ലാണ്​ ടി​​.കെ.എം രാജ്യത്ത്​ പ്രവർത്തനം ആരംഭിച്ചത്​. മോദി സർക്കാറിന്​ കീഴിൽ കുതിച്ചുകയറിയ നികുതിയാണ്​ ടൊയോട്ട ഉൾപ്പടെയുള്ള നിർമാതാക്കളെ പ്രതിസന്ധിയിലാക്കുന്നത്​. 'ഒരു സന്തുലിതമായ നികുതിഘടനയിലൂടെ വ്യവസായത്തെ നിലനിർത്താൻ സർക്കാരിനോട് അഭ്യർഥിക്കുന്നു. വ്യവസായത്തെയും തൊഴിലിനെയും പിന്തുണയ്ക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.


സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളെ പിന്തുണയ്ക്കുന്നതിന്​ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ഞങ്ങൾ തിരിച്ചറിയുന്നു. നിലവിലെ വെല്ലുവിളി നിറഞ്ഞ വരുമാന സാഹചര്യങ്ങൾക്കിടയിലും ഈ വിഷയം പരിശോധിക്കാൻ തയ്യാറാണെന്ന വസ്തുതയെ അഭിനന്ദിക്കുന്നു'എന്നാണ്​ ടൊ​േയാട്ട ഇതുസംബന്ധിച്ച്​ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നത്​.

യഥാർഥ പ്രതിസന്ധി

നികുതിനിരക്ക്​ വളരെയധികം ഉയർന്നതാണ്​ ലളിതമായി പറഞ്ഞാൽ പുതിയ പ്രതിസന്ധിയുടെ കാരണം. ഇത്​കാരണം വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നി​െല്ലന്ന്​ കമ്പനികളുടെ തലപ്പത്തുള്ളവർ പറയുന്നു. നികുതികൂടിയതിനാൽ വിലകൂട്ടാൻ നിർബന്ധിതരാവുകയും ഇത്​ കച്ചവടം കുറക്കുകയും ചെയ്യും. ഫാക്ടറികൾ നിഷ്‌ക്രിയാവസ്ഥയിലായത്​ ജോലി നഷ്​ടത്തിനും കാരണമാകുന്നു. 'ഇവിടെ വന്ന് പണം നിക്ഷേപിച്ചതിന് ശേഷം ഞങ്ങൾക്ക് ലഭിക്കുന്ന സന്ദേശം, ഞങ്ങൾക്ക് നിങ്ങളെ ആവശ്യമില്ല എന്നതാണ്'-ടൊയോട്ട കിർ​ലോസ്​കറി​െൻറ വൈസ്​ ചെയർമാൻ ശേഖർ വിശ്വനാഥൻ പറയുന്നു.


ടൊയോട്ട ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കില്ലെന്നും എന്നാൽ പരിഷ്​കാരങ്ങളില്ലെങ്കിൽ ഇനിമുതൽ പുതുതായി ഒരുനിക്ഷേപവും നടത്തില്ലെന്നുമാണ്​ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഒാഫ്​ ഒാ​േട്ടാമൊബൈൽ ഡീലേഴ്​സ്​ അസോസിയേഷൻ ഒാഫ്​ ഇന്ത്യ(എഫ്​.എ.ഡി.എ) പുറത്തുവിട്ട കണക്കുപ്രകാരം ടൊയോട്ടയുടെ വിപണി വിഹിതം കുറഞ്ഞിരുന്നു. 2019 ൽ അഞ്ച്​ ശതമാനമാതിരുന്ന വിപണിവിഹിതം നിലവിൽ 2.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്​.

ബി‌എസ് 4 ൽ നിന്ന് ബി‌എസ് 6 ലേക്ക് മാറുന്നതിനിടയിൽ, എറ്റിയോസ്, എറ്റിയോസ് ലിവ, എറ്റിയോസ് ക്രോസ്, കൊറോള ആൽ‌ട്ടിസ് തുടങ്ങി നിരവധി മോഡലുകൾ‌ ടി‌.കെ.‌എമ്മിന്‌ കൈവിടേണ്ടിവന്നിരുന്നു. എറ്റിയോസ് മോഡലുകൾ സാമാന്യമായി വിറ്റിരുന്ന വാഹനങ്ങളായിരുന്നു. അതുപോലെ, ടൊയോട്ട കൊറോള ആൽട്ടിസ് ഹോട്ടൽ വ്യവസായം വളരെയധികം ഇഷ്ടപ്പെടുന്ന സെഡാനായിരുന്നു. നിലവിൽ ടൊയോട്ട ഇന്ത്യയ്ക്ക് ചെറിയ ഡീസൽ എഞ്ചിനും ഇല്ല.


ക്രിസ്റ്റയും ഫോർച്യൂണറും

ഇന്നോവ ക്രിസ്റ്റയും ഫോർച്യൂണറുമാണ് ഇപ്പോൾ ടൊയോട്ടയുടെ പ്രധാന വാഹനങ്ങൾ. ഇത്​ രണ്ടും 15 ലക്ഷം രൂപ വിഭാഗത്തിലാണുള്ളത്. ഇന്ത്യയിലെ മോട്ടോർ വാഹന നിയമങ്ങളനുസരിച്ച്​ ഇത്​ ആഢംബര വിഭാഗമായാണ്​ കണക്കാക്കുന്നത്​. ഉയർന്ന നികുതിയാണ്​ ഇൗ വിഭാഗത്തിൽ നൽകേണ്ടിവരുന്നത്​. ഇന്നോവ ക്രിസ്റ്റക്കും ഫോർച്യൂണറിനും 28 ശതമാനം നികുതി തീരുവയുണ്ട്.

നികുതിവർധനയുടെ ഭാരം മുഴുവൻ ടൊയോട്ട അനുഭവിക്കേണ്ടിവരുന്നത്​ ക്രിസ്റ്റയും ഫോർച്യൂണറും കാരണമാണ്​. വൈദ്യുത വാഹനങ്ങൾക്ക് അഞ്ച് ശതമാനം കുറഞ്ഞ നികുതി ഈടാക്കുന്നുണ്ടെങ്കിലും ആവശ്യം വർദ്ധിച്ചുകഴിഞ്ഞാൽ ഇത് ഗണ്യമായി ഉയരുമെന്നും ടൊയോട്ട കരുതുന്നു. നിലവിൽ ടൊയോട്ടയുടെ ഫാക്ടറി ശേഷിയുടെ 20 ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്.

ടൊയോട്ടയുടെ പുതിയ തീരുമാനം തീർച്ചയായും രാജ്യത്തെ നിക്ഷേപകരെ സംബന്ധിച്ച്​ നല്ല സൂചനയല്ല. നിലവിൽ രാജ്യം വിടാൻ അവർ തീരുമാനിച്ചിട്ടില്ലെങ്കിലും ഭാവി അനിശ്​ചിതത്വത്തിലാണ്​. മാരുതി സുസുക്കിയുമായി സഹകരിച്ച്​ പുറത്തിറക്കുന്ന വാഹനങ്ങളൊഴികെ മറ്റൊന്നും ടൊയോട്ട നിരയിൽ പുതുതായി ഉടനൊന്നും വരാനും സാധ്യതയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyotaautomobile​Covid 19stop expansionToyota Kirloskar MotorMake-in-India
Next Story