Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്തോനേഷ്യയിൽ പുതിയ...

ഇന്തോനേഷ്യയിൽ പുതിയ ഇന്നോവ അവതരിപ്പിച്ച് ടൊയോട്ട ; ചിത്രങ്ങൾ കാണാം

text_fields
bookmark_border
Toyota Innova Hycross breaks cover in Indonesia
cancel

പുതിയ തലമുറ ഇന്നോവയെ ഇന്തോനേഷ്യയിൽ അവതരിപ്പിച്ച് ടൊയോട്ട. സെനിക്സ് എന്നാണ് വാഹനത്തിന് പേരിട്ടിരിക്കുന്നത്. ഈ മാസം വാഹനം ഇന്ത്യയിലും എത്തും. ഹൈക്രോസ് എന്നായിരിക്കും ഇവിടത്തെ പേര്. ടി.എൻ.ജി.എ സി മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് പുതിയ ഇന്നോവ നിർമിച്ചിരിക്കുന്നത്.

4,755 എംഎം നീളവും 1,850 എംഎം വീതിയുമാണ് പുതിയ ഇന്നോവയ്ക്ക്. ഈ രണ്ട് അളവുകളും ഇന്നോവ ക്രിസ്റ്റയേക്കാൾ കൂടുതലാണ്. ഉയരം 1,795 എംഎം ആണ്. വീൽബേസ് 2,850 മില്ലീമീറ്റർ. ഇന്നോവയിലെ ആദ്യ പനോരമിക് സൺറൂഫ് ഈ വാഹനത്തിലൂടെ അരങ്ങേറും എന്നാണ് ടൊയോട്ട അറിയിക്കുന്നത്. നവംബർ 25ന് ഇന്ത്യൻ പതിപ്പിന്റെ ആദ്യ പ്രദർശനം നടക്കുമെന്നാണ് വിവരം.


വാഹനത്തിന്റെ പൂർണ രൂപം മനസിലാക്കാൻ സാധിക്കുന്ന വിധത്തിൽ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എം.പി.വി എന്നതിലുപരി ക്രോസ്ഓവര്‍ ലുക്കാണ് വാഹനത്തിന്. മുൻവശം പൂർണമായി കാണാവുന്ന വിധത്തിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇന്നോവ ക്രിസ്റ്റയെക്കാൾ വലിയ വാഹനമാണ് ഹൈക്രോസ്.


അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (എഡിഎഎസ്) സംവിധാനമുള്ള ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ വാഹനമായിരിക്കും ഹൈക്രോസ്. ഡീസൽ എൻജിൻ ഒഴിവാക്കി പകരം പെട്രോൾ ഹൈബ്രിഡ് എൻജിനായിരിക്കും. സേഫ്റ്റി സെൻസ് പാക്കേജിന്റെ ഭാഗമായി ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോ ഹൈ–ബീം അസിസ്റ്റ്, അഡാപ്ടീവ് ക്രൂസ് കൺട്രോൾ, തുടങ്ങി ഏറെ സുരക്ഷ സംവിധാനങ്ങളും വാഹനത്തിന് ഉണ്ടായിരിക്കും.


ഹൈക്രോസിന്റെ ഡാഷ്ബോർഡിന്റെയും ഇന്റീരിയറിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പല തട്ടുകളിലായി ക്ലൈമറ്റ് കൺട്രോൾ, ടച്ച് സെൻസിറ്റീവ് എച്ച്‌വിഎസി കൺട്രോൾ തുടങ്ങിയ നവീന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിങ്, തുടങ്ങിയ സാ​ങ്കേതിക വിദ്യകളും പ്രതീക്ഷിക്കാം. മോ​ണോകോക് ഷാസിയിലാണ് വാഹനം നിർമിക്കുന്നത്. ഇത് യാത്രാസുഖം വർധിപ്പിക്കും. മുൻവീൽ ഡ്രൈവ് ലേ ഔട്ടിലുള്ള വാഹനം നിർമിക്കുന്നത് ടിഎൻജിഎ–സി പ്ലാറ്റ്ഫോമിലാണ്.


രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളായിരിക്കും പുതിയ വാഹനത്തിന്. ഡീസൽ എൻജിനു പകരം ഇന്ധനക്ഷമത കൂടിയ 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനുണ്ടാകും. അടുത്തിടെ വിപണിയിലെത്തിയ ടൊയോട്ട ഹൈറൈഡറിന്റെ അതേ സാങ്കേതികവിദ്യ തന്നെയായിരിക്കും പുതിയ മോഡലിനും.


ഫ്രണ്ട് ബമ്പറിന് ഒരൊറ്റ യൂണിറ്റിൽ ഫോഗ്ലാമ്പ് ഹൗസുകളും എയർ ഡാമുകളും ലഭിക്കുന്നു. ശക്തമായ ഷോൾഡർ ലൈനുകളും വ്യക്തമായ എംപിവി പോലുള്ള സിൽഹൗട്ടും ഇന്നോവയുടെ സവിശേഷതയാണ്. ഇന്നോവ ഹൈക്രോസ് നിർമ്മിക്കുന്നത് ടൊയോട്ടയുടെ ബിദാദി പ്ലാന്റിലാണ്. 22 മുതൽ 28 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ToyotaInnova Hycross
News Summary - Toyota Innova Hycross breaks cover in Indonesia
Next Story