ഹൈക്രോസിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട; 18.30 മുതൽ 28.97 ലക്ഷം വരെ
text_fieldsഇന്നോവയുടെ പുതിയ വകഭേദം ഹൈക്രോസിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട. പെട്രോൾ, പെട്രോൾ ഹൈബ്രിഡ് പതിപ്പുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില ആരംഭിക്കുന്നത് 18.30 ലക്ഷം രൂപയിലാണ്. പെട്രോൾ മോഡലിന്റെ ജി 7 സീറ്ററിന് 18.30 ലക്ഷം രൂപയും ജി 8 സീറ്ററിന് 18.35 ലക്ഷം രൂപയുമാണ് വില.
ജിഎക്സ് 7 സീറ്റിന് 19.15 ലക്ഷം രൂപയും ജിഎക്സ് 8 സീറ്റിന് 19.20 ലക്ഷം രൂപയുമാണ് വില. ഇന്ധനക്ഷമത കൂടിയ പെട്രോൾ ഹൈബ്രിഡ് മോഡലിന്റെ വില ആരംഭിക്കുന്നത് 24.01 ലക്ഷം രൂപയിലാണ്. വിഎക്സ് 7 സീറ്റിന് 24.01 ലക്ഷം രൂപയും വിഎക്സ് 8 സീറ്റിന് 24.06 ലക്ഷം രൂപയും ഇസഡ്എക്സിന് 28.33 ലക്ഷം രൂപയും ഇസഡ്എക്സ് ഓപ്ഷനലിന് 28.97 ലക്ഷം രൂപയുമാണ് വില.
ഹൈക്രോസിന്റെ ബുക്കിങ് ടൊയോട്ട നേരത്തേ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഹൈക്രോസിന്റെ വില പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ മികച്ച ബുക്കിങ്ങാണ് ലഭിച്ചത്. ഹൈക്രോസിന്റെ ZX, ZX(O) ഉയര്‍ന്ന മോഡലുകള്‍ക്കാണ് കൂടുതല്‍ ബുക്കിങ് ലഭിച്ചതെന്നാണ് ടൊയോട്ട പറയുന്നത്.
നവംബർ അവസാനമാണ് ഇന്നോവയുടെ പുതിയ മോഡൽ ഹൈക്രോസിന്റെ ആദ്യ പ്രദർശനം ടൊയോട്ട ഇന്ത്യ നടത്തിയത്. നേരത്തേ ഇന്തൊനീഷ്യൻ വിപണിയിൽ പുറത്തിറങ്ങിയ ഇന്നോവ സെനിക്സിൽനിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് പുതിയ വാഹനം എത്തിയത്.
ഹൈബ്രിഡ് എൻജിൻ, മോണോകോക്ക് ബോഡി, പനോരമിക് സൺറൂഫ് തുടങ്ങി പുതിയ ഫീച്ചറുകളുമായിട്ടാണ് ഇന്നോവ ഹൈക്രോസ് എത്തുന്നത്. ലീറ്ററിന് 21.1 കിലോമീറ്ററാണ് ഇന്ധനക്ഷമത. എംപിവിക്കാൾ ഏറെ, ക്രോസ് ഓവർ ലുക്കാണ് പുതിയ ഹൈക്രോസിന്. ടൊയോട്ടയുടെ ടിഎൻജി–എ ജിഎ–സി മോഡുലാർ പ്ലാറ്റ്ഫോമിലാണ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.