ഇന്ത്യൻ വിപണിയിൽ 20 ലക്ഷം വില്‍പന പിന്നിട്ട് ടൊയോട്ട
text_fieldsഇന്ത്യൻ വിപണിയിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ (ടി.കെ.എം) മൊത്തവ്യാപാരം 2022 ഏപ്രിലിൽ രണ്ട് ദശലക്ഷം (20 ലക്ഷം) യൂനിറ്റ് എത്തി. 20 ലക്ഷം എന്ന നേട്ടം കൈവരിച്ച വാഹനം ന്യൂ ഗ്ലാൻസ ആണ്. ഇതോടനുബന്ധിച്ച് കളമശ്ശേരി നിപ്പോൺ ടവേഴ്സ് ഹെഡ് ഓഫീസിൽ വച്ച് നടന്ന താക്കോൽദാന ചടങ്ങിൽ ടി.കെ.എം വൈസ് പ്രസിഡന്റ് തകാഷി തകാമിയ ന്യൂ ഗ്ലാൻസയുടെ കീ സജീൽ ഖാദറിന് (ഇരിഞ്ഞാലക്കുട) കൈമാറി.
നിപ്പോൺ ടൊയോട്ട ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.എം. ബാബു മൂപ്പൻ, ടി.കെ.എം ജനറൽ മാനേജർ രാജേഷ് മേനോൻ, നിപ്പോൺ ടൊയോട്ട ഗ്രൂപ്പ് ഡയറക്ടർമാരായ ആതിഫ് മൂപ്പൻ, നയീം ഷാഹുൽ, കൂടാതെ പ്രദീപ് റായ്, സൂര്യ പ്രകാശ്, ശ്രേയസ് റാവു, ജയരാജ് (സി.ഒ.ഒ.), എൽദോ ബെഞ്ചമിൻ (സീനിയർ വി.പി.)തുടങ്ങി നിപ്പോൺ ടൊയോട്ടയിലെയും ടി.കെ.എമ്മിലേയും നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കളുടെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾക്കനുസൃതമായി വൈവിധ്യമാർന്ന ഓപ്ഷനുകളാണ് ടി.കെ.എം പ്രദാനം ചെയ്യുന്നത്. ജനപ്രിയ എം.പി.വി-എസ്.യു.വി വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയാൽ ഇന്ത്യയിൽ ആധിപത്യം ഉറപ്പിച്ചതിനുശേഷം അർബൻ ക്രൂയിസർ, ഗ്ലാൻസ, ലെജൻഡർ എന്നീ പുതിയ മോഡലുകളും അവതരിപ്പിച്ചു. കാംറി ഹൈബ്രിഡ് ഇന്ത്യയിലെ ആദ്യത്തെ പ്രാദേശികമായി നിർമ്മിച്ച ശക്തമായ സെൽഫ് ചാർജിങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണ്. എക്സ്പ്രസ് മെയിന്റനൻസ് 60 (EM60), Q സർവ്വീസ്, എക്സ്റ്റൻഡഡ് വാറന്റി, സർവീസ് പാക്കേജുകൾ (SMILES) തുടങ്ങിയ നിരവധി മൂല്യവർധിത സേവനങ്ങളിലൂടെ ബെസ്റ്റ് ഇൻ ക്ലാസ് അനുഭവമാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്.
10 ലക്ഷാമത്തെ യൂനിറ്റ് വിൽപന തികഞ്ഞത് 2014 മാർച്ചിലാണ്. ഇപ്പോൾ 20 ലക്ഷാമത്തെ കാറും (11 മെയ് 2022) ഉപഭോക്താവിന് നൽകിയതോടെ മറ്റൊരു വമ്പൻ നേട്ടമാണ് ടോയോട്ട ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഈ രണ്ടു സുപ്രധാന നാഴികക്കല്ലുകൾ ആഘോഷിക്കുന്നതിൽ നിപ്പോൺ ടൊയോട്ട വളരെയധികം അഭിമാനിക്കുന്നു.
ടൊയോട്ട ഗുണനിലവാരം, ഈട്, വിശ്വാസ്യത എന്നിവയുടെ ശക്തമായ അടിത്തറ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2022-ലും അതിനുശേഷവും കൂടുതൽ സെഗ്‌മെന്റുകളും പുതിയ വിപണികളും ഒരുക്കാൻ ഞങ്ങൾക്ക് കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ടി.കെ.എം അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുൽ സൂദ് പറഞ്ഞു. വരും വർഷങ്ങളിൽ ടയർ II & III വിപണികളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനി വികസിപ്പിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.