ടൊയോട്ട അർബൻ ക്രൂസർ ബ്രോഷർ ചോർന്നു; ഇത് നമ്മുടെ ബ്രെസ്സയല്ലേയെന്ന് നിരൂപകർ
text_fieldsടൊയോട്ടയുടെ പുതിയ കോംപാക്ട് എസ്.യു.വി അർബൻ ക്രൂസറിെൻറ ബ്രോഷർ ചോർന്നു. മാരുതി വിറ്റാര ബ്രെസ്സയെ അടിസ്ഥാനമാക്കി ടൊയോട്ട പുറത്തിറക്കുന്ന വാഹനമാണ് അർബൻ ക്രൂസർ. ബ്രോഷറിലെ ചിത്രങ്ങളും ബ്രെസ്സയുമായി കാര്യമായ വ്യത്യാസമൊന്നുമില്ല.
നേരത്തെ ബലേനൊയെ ഗ്ലാൻസയെന്ന പേരിൽ പുറത്തിറക്കിയപ്പോഴും ലോഗോയിൽ മാത്രമായിരുന്നു മാറ്റം. അർബൻ ക്രൂസറിലെത്തുേമ്പാൾ കുറച്ചുകൂടി വ്യത്യാസങ്ങളുണ്ടെന്ന് പറയാവുന്നതാണ്. ടൊയോട്ട ഫോർച്യൂണർ പോലെ വലിയ എസ്.യു.വികളുടെ രൂപസാദൃശ്യം അർബർ ക്രൂസറിൽ കാണാം. ഹെഡ്ലൈറ്റുകൾക്ക് ബ്രെസ്സയുമായി സാമ്യം കൂടുതലാണ്. ബ്രെസ്സയിലില്ലാത്ത തവിട്ട് നിറംകൂടി വാഹനത്തിന് നൽകാനും ടൊയോട്ട തീരുമാനിച്ചിട്ടുണ്ട്.
അർബൻ ക്രൂസറിെൻറ ഇൻറീരിയറുകളും മാരുതിയുടെ കോംപാക്റ്റ് എസ്‌യുവിയുടേതിന് തുല്യമാണ്. പക്ഷേ ബ്രെസ്സയുടെ ഗ്രേ, ബ്ലാക് ലേഒൗട്ടിനെ അപേക്ഷിച്ച് ഇരട്ട-ടോൺ ഇരുണ്ട തവിട്ട് നിറമുള്ള ഫിനിഷാണ് ഇവിടെ നൽകിയിരിക്കുന്നത്. ഏറ്റവും ഉയർന്ന അർബൻ ക്രൂസർ വേരിയൻറിൽ എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ, എൽ.ഇ.ഡി ഡി.ആർ.എൽ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഓട്ടോ വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, കീലെസ് എൻട്രി ഒാേട്ടാമാറ്റിക് ക്ലൈമറ്റിക് കൺട്രോൾ എന്നിവയുമുണ്ട്.
സുരക്ഷയുടെ കാര്യത്തിൽ, മുന്നിൽ ഇരട്ട എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ എല്ലാ വേരിയൻറുകൾക്കും നൽകുന്നുണ്ട്. എഞ്ചിനുകളുടെ കാര്യത്തിലും മാറ്റമില്ല.105 എച്ച്പി കരുത്തും 138 എൻഎം ടോർക്കും ഉദ്പാദിപ്പിക്കുന്ന സുസുക്കിയുടെ 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇവിടേയും ഉപയോഗിച്ചിരിക്കുന്നത്.
അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുണ്ട്. ഇന്ധനക്ഷമത വർധിപ്പിക്കുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യയും അർബൻ ക്രൂസർ ഓട്ടോമാറ്റികിൽ ലഭ്യമാകും. ഇന്നുമുതൽ വാഹനം ബുക്ക് ചെയ്യാവുന്നതാണ്. എട്ടു മുതൽ 10.5 ലക്ഷം രൂപ വരെ (എക്സ്ഷോറൂം) വില പ്രതീക്ഷിക്കുന്നുണ്ട്. മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറൻറിയും ടൊയോട്ട നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.