വാഹനങ്ങൾക്കിനി പെട്രോളും ഡീസലും വേണ്ട; തദ്ദേശീയ ഹൈഡ്രജൻ ഫ്യൂവൽ സെൽ വികസിപ്പിച്ച് സിഎസ്‌ഐആർ
text_fieldsഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാർ വികസിപ്പിച്ച് പൂനെയിലെ കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ). പൂർണ്ണമായും തദ്ദേശീയമായ സാേങ്കതികവിദ്യ ഉപയോഗിച്ചാണ് ഹൈഡ്രജൻ ഫ്യൂവൽ സെൽ നിർമിച്ചത്. നിരവധി വികസിത രാജ്യങ്ങളിൽ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ നിരത്തിലുണ്ട്. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വ്യത്യസ്തമായി വായു മലിനീകരണ തോത് തീരെ കുറവാണ് ഹൈഡ്രജൻ ഇന്ധനത്തിന്.
ഇൗ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്ന് ജലം മാത്രമാണ് പുറന്തള്ളപ്പെടുന്നത്. അതിനാൽ വായു മലിനീകരണവും ഹാനികരമായ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതും കുറയ്ക്കാനാവും. ഇലക്ട്രിക് വാഹനങ്ങളുടെ പ്ലാറ്റ്ഫോമിലാണ് ഹൈഡ്രജൻ ഫ്യൂവൽ സെൽ വാഹനത്തിെൻറ ട്രയൽ റൺ നടത്തിയത്. വാണിജ്യ വാഹനങ്ങൾ (സിവി) ബസുകൾ, ട്രക്കുകൾ എന്നിവയ്ക്ക് സാങ്കേതികവിദ്യ കൂടുതൽ അനുയോജ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈദ്യുത വാഹനങ്ങളുമായി താരതമ്യെപ്പടുത്തുേമ്പാൾ വളരെ ചെറിയ ബാറ്ററി മാത്രമാണ് ഹൈഡ്രജൻ ഫ്യൂവൽ സെല്ലിന് ആവശ്യം.
നിലവിൽ പരീക്ഷണം നടത്തിയ വാഹനത്തിൽ ടൈപ്പ് മൂന്ന് വാണിജ്യ ഹൈഡ്രജൻ ടാങ്കാണ് ഘടിപ്പിച്ചിരിക്കുന്നത്. ഏകദേശം 350 ബാർ മർദ്ദത്തിൽ സംഭരിച്ചിരിക്കുന്ന 1.75 കിലോഗ്രാം ഹൈഡ്രജൻ ആണ് ഇതിെൻറ ശേഷി. സാധാരണ ഇന്ത്യൻ റോഡ് സാഹചര്യങ്ങളിൽ മണിക്കൂറിൽ 60-65 കിലോമീറ്റർ വേഗതയിൽ ഇത്തരം വാഹനം 250 കിലോമീറ്റർ വരെ സഞ്ചരിക്കും. അഞ്ച് സീറ്റുള്ള സെഡാനാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്.
'പുതിയ സാങ്കേതികവിദ്യയ്ക്ക് മികച്ച ഭാവിയുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചതിനാൽ വാണിജ്യപരമായി ലാഭകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലിനീകരണം ഗണ്യമായി കുറയ്ക്കുന്ന സുപ്രധാന സാങ്കേതികവിദ്യയാണിത്. ഫോസിൽ ഇന്ധന ഇറക്കുമതി കുറക്കാനും ഹൈഡ്രജൻ ഇന്ധനങ്ങൾ സഹായിക്കും'-കെപിഐടി ചെയർമാൻ രവി പണ്ഡിറ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.