Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഉത്തരാഖണ്ഡിലേക്ക്...

ഉത്തരാഖണ്ഡിലേക്ക് പോകാൻ പ്ലാനുണ്ടോ..‍?; പണികിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..!

text_fields
bookmark_border
ഉത്തരാഖണ്ഡിലേക്ക് പോകാൻ പ്ലാനുണ്ടോ..‍?; പണികിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..!
cancel

ഡെറാഡൂൺ: പുതുവർഷം മുതൽ ഉത്തരാഖണ്ഡിലേക്ക് പ്രവേശിക്കുന്ന ഇതര സംസ്ഥാന വാഹനങ്ങൾക്ക് ഗ്രീൻ സെസ് ഏർപ്പെടുത്താൻ തീരുമാനം. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വാഹനങ്ങൾക്ക് 20 രൂപ മുതൽ 80 രൂപ വരെയാണ് സെസ് ചുമത്തുക.

സ്വകാര്യ വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾ ഇത് ബാധകമായിരിക്കും. അതേസമയം, ഇലക്ട്രിക്, സി.എൻ.ജി വാഹനങ്ങളേയും മോട്ടോർ സൈക്കിളുകളെയും സെസിൽ നിന്നും ഒഴിവാക്കും. ഉത്തരാഖണ്ഡിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളെയും അവശ്യ സർവീസുകളേയും ഒഴിവാക്കിയിട്ടുണ്ട്.


സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത് ഉത്തരാഖണ്ഡിലേക്ക് പ്രവേശിക്കുന്ന മുച്ചക്ര വാഹനങ്ങൾക്ക് 20 രൂപയാണ് സെസ് ഈടാക്കുക . നാല് ചക്ര വാഹനങ്ങൾക്ക് 40 രൂപയും ഇടത്തരം വാഹനങ്ങൾക്ക് 60 രൂപയും ഹെവി വാഹനങ്ങൾക്ക് 80 രൂപയും ആയിരിക്കും.

അതേസമയം, മൂന്ന് മാസത്തിനോ ഒരു വർഷത്തേക്കോ ഒരുമിച്ച് നിശ്ചിത നിരക്കിൽ പാസിന് അപേക്ഷിക്കാവുന്നതാണ്. ഇലക്‌ട്രിക്, സി.എൻ.ജി വാഹനങ്ങളെ ഒഴിവാക്കിയത് സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UttarakhandGreen TaxElectric vehiclesCNG vehicles
News Summary - Trip To Uttarakhand To Get Costlier, Vehicles Will Soon Pay Green Tax
Next Story