ഒന്നല്ല രണ്ട്; പ്രീമിയം വിഭാഗത്തിലേക്ക് സ്പീഡ്, സ്ക്രാംബ്ലർ ബൈക്കുകളുമായി ട്രയംഫ്; ബുക്കിങ് തുടങ്ങി
text_fieldsമിഡ് കപാസിറ്റി പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിൽ രണ്ട് ബൈക്കുകൾ അവതരിപ്പിച്ച് ബജാജ്-ട്രയംഫ് കൂട്ടുകെട്ട്. 400 സിസി വിഭാഗത്തിലാണ് ബൈക്കുകൾ വിപണിയില്‍ എത്തിക്കുന്നത്. സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400x എന്നിങ്ങനെ വ്യത്യസ്ത ബോഡി ശൈലിയിലുള്ള ബൈക്കുകളാണിവ. ഇരു വാഹനങ്ങളുടേയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ട്രയംഫിന്‍റെ ഏറ്റവും വിലകുറഞ്ഞ മോഡലുകളായിരിക്കും പുതിയ ബൈക്കുകൾ. ബജാജിന്‍റെ വിതരണ ശൃഖല ഉപയോഗിച്ചാവും വാഹനം ഉപഭോക്താക്കളിലേക്ക് എത്തുക. ജൂലൈ ആദ്യ വാരം തന്നെ ഇരു മോട്ടോര്‍സൈക്കിളുകളുടെയും വില പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ബോള്‍ട്ട്-ഓണ്‍ റിയര്‍ സബ്ഫ്രെയിമോടുകൂടിയ ട്യൂബുലാര്‍ സ്റ്റീല്‍ പെരിമീറ്റര്‍ ഫ്രെയിമിലാണ് ബൈക്കുകൾ നിർമിച്ചിരിക്കുന്നത്. എൽ.ഇ.ഡി ഹെഡ്ലാമ്പുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് വാഹനത്തിന്. ട്രയംഫിന്റെ പ്രീമിയം ബൈക്കുകളില്‍ നിന്ന് ഡിസൈന്‍ ഘടകങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. സ്‌ക്രാംബ്ലറിൽ ഒരു ജോടി ഹാന്‍ഡ് ഗാര്‍ഡുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ഡ്യുവല്‍ പര്‍പ്പസ് ടയറുകള്‍, വ്യത്യസ്ത എക്സ്ഹോസ്റ്റ് എന്നിവ നൽകിയിട്ടുണ്ട്.
ഓള്‍-എല്‍ഇഡി ലൈറ്റിങ്, റൈഡ്-ബൈ-വയര്‍ ടെക്, ഡ്യുവല്‍-ചാനല്‍ എബിഎസ്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇമ്മൊബിലൈസര്‍, പാര്‍ട്ട്-അനലോഗ് പാര്‍ട്ട്-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ ഫീച്ചറുകളും ബൈക്കുകളിലുണ്ട്.
398.15 സിസി, ലിക്വിഡ് കൂള്‍ഡ്, 4-വാല്‍വ്, DOHC, ഓവര്‍സ്‌ക്വയര്‍ എഞ്ചിനാണ് ബൈക്കുകള്‍ക്ക് കരുത്ത് പകരുന്നത്. എഞ്ചിന്‍ 8,000 rpm-ല്‍ 39.5 bhp പവറും 6,500 rpm-ല്‍ 37.5 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്ലിപ്പ് & അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയര്‍ബോക്സാണ് എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നത്. ഒരു എക്സ്-റിംഗ് ചെയിന്‍ ഡ്രൈവ് വഴി പിന്‍ ചക്രങ്ങളിലേക്ക് പവര്‍ അയയ്ക്കുന്നു.
രണ്ട് മോട്ടോര്‍സൈക്കിളുകളും ട്വിന്‍ സൈഡഡ് കാസ്റ്റ് അലുമിനിയം സ്വിംഗാര്‍മിലാണ് വരുന്നത്. ട്രയംഫ് സ്പീഡ് 400 ബൈക്കിന് വെറും 170 കിലോഗ്രാമാണ് ഭാരം. അതേസമയം സ്‌ക്രാംബ്ലര്‍ 400 X-ന് ഇതിനേക്കാള്‍ 9 കിലോഗ്രാം അധികം ഭാരമുണ്ട്. രണ്ട് മോട്ടോര്‍സൈക്കിളുകളിലും മുന്നില്‍ 43 mm അപ്‌സഡൈ് ഡൗണ്‍ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകളും പിന്നില്‍ എക്സ്റ്റേണല്‍ റിസര്‍വോയറുള്ള ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇരു ബൈക്കുകളിലും പിന്നില്‍ ഫ്ലോട്ടിങ് കാലിപ്പറോട് കൂടിയ 230 mm ഫിക്സഡ് ഡിസ്‌ക് ബ്രേക്കാണ്. മുന്‍വശത്ത് 4 പിസ്റ്റണ്‍ കാലിപ്പറിനൊപ്പം ഡ്യുവല്‍-ചാനല്‍ എബിഎസ് നൽകിയിട്ടുണ്ട്. ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് ഡിസ്‌ക് സൈസ് 300 mm ആണ്, അതേസമയം ട്രയംഫ് സ്‌ക്രാമ്പ്‌ളര്‍ 400 X-ന്റെ ഫ്രണ്ട് ഡിസ്‌ക് യൂണിറ്റ് 320 mm ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.