ട്രയംഫ് ട്രൈഡൻറ് റോഡ്‌സ്റ്റർ തയ്യാർ; ഒക്ടോബർ 30ന് അവതരിക്കും
text_fieldsഒരുകാലത്ത് നിരത്തുകളെ ത്രസിപ്പിച്ചിരുന്ന മോേട്ടാർസൈക്കിളുകളായിരുന്നു ബ്രിട്ടീഷ് നിർമാതാക്കളായ ട്രയംഫ് മോേട്ടാർസൈക്ൾസിെൻറ ട്രൈഡൻറുകൾ. റോഡ്‌സ്റ്റർ വിഭാഗത്തിൽപെടുന്ന ഇവക്ക് ഇപ്പോഴും ആരാധകർ ഏറെയുണ്ട്. ഇൗ ആരാധക വൃന്ദത്തെ സന്തോഷിപ്പിക്കുന്ന വാർത്തയാണ് ഏറ്റവും അവസാനം പുറത്തുവരുന്നത്. ആധുനിക രൂപഭാവാദികളോടെ ട്രയംഫ് ട്രൈഡൻറുകൾ വിപണിയിലെത്താൻ തയ്യാറായിക്കഴിഞ്ഞു.
ട്രൈഡൻറിെൻറ നിർമാണ മോഡൽ 2020 ഒക്ടോബർ 30 ന് അനാച്ഛാദനം ചെയ്യും. മോട്ടോർസൈക്കിളിെൻറ പ്രോട്ടോടൈപ്പ് കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രദർശിപ്പിച്ചിരുന്നു. റോഡ്‌സ്റ്റർ ലൈനപ്പിൽ ഏറ്റവും വിലകുറഞ്ഞ മോഡലായിരിക്കും ഇത്. ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണിക്ക് താഴെയായി മധ്യനിരയിലായിരിക്കും ഇവയുടെ സ്ഥാനം. ഇൻലൈൻ ത്രീ സിലിണ്ടർ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനമാണിത്. ഏകദേശം 650-660 സിസി എഞ്ചിനാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2021 െൻറ ആദ്യ പാദത്തിൽ ട്രൈഡൻറ് വാണിജ്യോത്പാദനം തുടങ്ങും.
എല്ലാ ദിവസവും സവാരി നടത്താനുതകുന്നതും ആസ്വദിച്ച് ഒാടിക്കാവുന്നതുമായ ബൈക്കാണ് ട്രൈഡൻറിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്. നിർത്തലാക്കിയ ട്രയംഫ് ഡേറ്റോന 675 ൽ ഉണ്ടായിരുന്ന 675 സിസി ട്രിപ്പിൾ എഞ്ചിനെ അടിസ്ഥാനമാക്കിയാവും വാഹനം നിർമിക്കുക. ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ, അവസാന തലമുറ ടൈഗർ 800, പുതിയ ടൈഗർ 900 എന്നിവ ഉൾപ്പെടെ ട്രയംഫിൽ നിന്നുള്ള എല്ലാ ആധുനിക ഇൻലൈൻ ത്രീ സിലിണ്ടർ എഞ്ചിനുകളും നിർമിച്ചിരിക്കുന്നത് ഡേറ്റോണ 675നെ അടിസ്ഥാനമാക്കിയാണ്.
സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണിയിലെ അലുമിനിയം ഫ്രെയിമിൽ നിന്ന് വ്യത്യസ്തമായി ട്രൈഡൻറിന് കമ്പനി സ്റ്റീൽ ഫ്രെയിം നൽകുമെന്നാണ് കരുതുന്നത്. വില കുറക്കുകയാണ് ലക്ഷ്യം. ഡിസൈൻ പ്രോട്ടോടൈപ്പ് പരിശോധിച്ചാൽ റൈഡർ-ഫ്രണ്ട്‌ലി ആയ ബൈക്കാണിത്. റോഡ്സ്റ്ററുകളുടെ മുഖമുദ്രയായ ഉരുണ്ടഹെഡ്ലൈറ്റുകളും പരന്ന ഇരിപ്പിടവും വീതിയുള്ള ഹാൻഡിൽബാറുമാണ് ബൈക്കിന്. യുകെയിലെ ഹിങ്ക്ലിയിലുള്ള ആസ്ഥാനത്താണ് ട്രൈഡൻറിനെ ട്രയംഫ് രൂപകൽപ്പന ചെയ്തത്.
പ്രശസ്ത മോട്ടോർ സൈക്കിൾ ഡിസൈനർ റോഡോൾഫി ഫ്രാസ്കോളി ട്രൈഡൻറിൽ നിരവധി സ്റ്റൈലിംഗ് ഇൻപുട്ടുകൾ നൽകിയിട്ടുണ്ട്. ട്രയംഫിൽ നിന്നുള്ള ഏറ്റവും ജനപ്രിയമായ രണ്ട് മോഡലുകളായ ടൈഗർ 900, സ്ട്രീറ്റ് ട്രിപ്പിൾ എന്നിവയുടെ രൂപകൽപ്പനയിലും വലിയ പങ്കുവഹിച്ചയാളാണ് ഫ്രാസ്കോളി. 2021ലാകും ബൈക്ക് ഇന്ത്യയിലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.