ടി.വി.എസിെൻറ വൈദ്യുത സ്‌കൂട്ടർ, െഎ ക്യൂബ് കേരളത്തിലും; ആദ്യം എത്തുക ഇൗ നഗരത്തിൽ
text_fieldsരാജ്യത്തെ പ്രമുഖ വാഹന നിർമാതാവായ ടി.വി.എസ് തങ്ങളുടെ ആദ്യ വൈദ്യുത ഇരുചക്ര വാഹനം കേരളത്തിലെത്തിച്ചു. ഐ ക്യൂബ് എന്ന് പേരിട്ട ഇലക്ട്രിക് സ്‌കൂട്ടർ മികച്ച വേഗതയും റേഞ്ചും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡൽഹിയിലാണ് ഐ ക്യൂബ് ആദ്യം പുറത്തിറക്കിയത്. തുടർന്ന് ബംഗളൂരുവിലും സ്‌കൂട്ടർ വിൽപ്പന ആരംഭിച്ചിരുന്നു. കേരളത്തിൽ കൊച്ചിലാണ് വാഹനം ആദ്യംവരിക. ഗതാഗത മന്ത്രി ആൻറണി രാജുവും ടിവിഎസ് മോട്ടോർ കമ്പനി ജോയിൻറ് മാനേജിങ് ഡയറക്ടറുമായ സുദർശൻ വേണു എന്നിവരാണ് സംയുക്തമായി ഇ.വി സ്‌കൂട്ടർ പുറത്തിറക്കിയത്.
കൊച്ചിൻ ടിവിഎസിൽ ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനായി ചാർജിങ് യൂനിറ്റുകൾ ടിവിഎസ് സ്ഥാപിച്ചു. 1,23,917 രൂപയാണ് െഎക്യൂബിെൻറ കൊച്ചിയിലെ വില. നഗരത്തിലെ തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ വാഹനം ലഭ്യമാണ്. കമ്പനി വെബ്‌സൈറ്റ് വഴി 5,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം.
4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ഐക്യുബിന് കരുത്തുപകരുന്നത്. നിലവിലെ വൈദ്യുത സ്കൂട്ടറുകെള അപേക്ഷിച്ച് മികച്ച വേഗതയാണ് ഐ ക്യൂബിനുള്ളത്. പരമാവധി വേഗത 78 കിലോമീറ്റർ ആണ്. ഫുൾ ചാർജിൽ 75 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. ഇലക്ട്രിക് സ്കൂട്ടറിന് 4.2 സെക്കൻഡിനുള്ളിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. കൊച്ചി നഗരത്തിലുടനീളം പബ്ലിക് ചാർജിങ് സംവിധാനങ്ങൾ വികസിപ്പിക്കുമെന്നും ടി.വി.എസ് അറിയിച്ചു.
സ്കൂട്ടറിന് ഇക്കോണമി, പവർ എന്നിങ്ങനെ രണ്ട് റൈഡ് മോഡുകളുണ്ട്. ബ്രേക്കിങിൽ കരുത്ത് പുനരുത്പാദിപ്പിക്കാനും കഴിയും. ഐക്യൂബിലെ ബാറ്ററി നീക്കംചെയ്യാനാകില്ല. ടി.എഫ്.ടി ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, 'നെക്സ്റ്റ്-ജെൻ ടിവിഎസ് സ്മാർട്ട് കണക്റ്റ് പ്ലാറ്റ്ഫോം', ജിയോ ഫെൻസിംഗ്, വിദൂര ബാറ്ററി ചാർജ് നില, നാവിഗേഷൻ അസിസ്റ്റ്, അവസാന പാർക്ക് ലൊക്കേഷൻ, ഇൻകമിങ് കോൾ അലേർട്ടുകൾ/എസ്എംഎസ് അലേർട്ടുകൾ എന്നിവ പോലുള്ള സവിശേഷതകളെല്ലാം ബൈക്കിൽ ലഭിക്കും.
ലളിതവും എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്നതുമായ ഡിസൈനാണ് ഐ ക്യൂബിന്. നിലവിൽ വെള്ള നിറത്തിൽ മാത്രമേ വാഹനം ലഭ്യമാകൂ. സ്കൂട്ടറിലെ ഹെഡ്ലൈറ്റും ടെയിൽ ലൈറ്റും എൽഇഡി യൂനിറ്റുകളാണ്. മുൻവശത്ത് യു-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.