റോണിന്‍ സ്പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ച് ടി.വി.എസ്
text_fieldsരാജ്യത്തെ പ്രമുഖ വാഹനനിര്‍മാതാക്കളായ ടി.വി.എസ് കുടുംബത്തില്‍ നിന്നുള്ള ആദ്യത്തെ പ്രീമിയം ലൈഫ്സ്റ്റൈല്‍ സെഗ്മെന്റ് മോട്ടോര്‍സൈക്കിളായ ടിവിഎസ് റോണിന്‍ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. റോണിന്‍ സ്പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചിരിക്കുകയായിണിപ്പോൾ കമ്പനി. 1.73 ലക്ഷം എക്‌സ്‌ഷോറൂം വിലയിലാണ് മോഡേണ്‍ റെട്രോ മോട്ടോര്‍സൈക്കിളിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ കമ്പനി പുറത്തിറക്കിയത്.
റേഞ്ച് ടോപ്പിങ് ടി.ഡി വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ റോണിന്‍ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് സ്വന്തമാക്കാന്‍ 4,000 രൂപ മാത്രം അധികം മുടക്കിയാല്‍ മതി. സ്റ്റാന്‍ഡേര്‍ഡ് മോഡലുകളെ അപേക്ഷിച്ച് സ്പെഷ്യല്‍ എഡിഷന് ചില്ലറ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ടോപ് സ്‌പെക് വേരിയന്റിന് സമാനമാണ് സ്‌പെഷ്യല്‍ എഡിഷന്റെ സ്‌പെക്കും ഫീച്ചറുകളും.
വ്യത്യസ്ത ബോഡി ഗ്രാഫിക്‌സോട് കൂടിയ പുതിയ നിംബസ് ഗ്രേ കളർ ബൈക്കിന് ലഭിക്കും. ടോപ് സ്‌പെക് റോണിന്‍ ടി.ഡിയും ഇപ്പോള്‍ നിംബസ് ഗ്രേയില്‍ ലഭ്യമാണ്. ഗ്രേ കളര്‍ ബേസ് ആയിട്ടുള്ള ട്രിപ്പിള്‍-ടോണ്‍ കളര്‍ സ്‌കീമാണ് ബൈക്കിന് ലഭിക്കുന്നത്. ഫ്യുവല്‍ ടാങ്കിലും സൈഡ് പാനലുകളിലും വെള്ളയും ചുവപ്പും നിറത്തിലുള്ള സ്‌ട്രൈപ്പുകള്‍ നല്‍കിയിട്ടുണ്ട്. സ്‌പെഷ്യല്‍ എഡിഷന്റെ 'R' ലോഗോ പാറ്റേണ്‍ സൂക്ഷ്മമായ ഡീറ്റെയിലിങിന് വിധേയമായിട്ടുണ്ട്.
വീല്‍ റിമ്മുകളും ഹെഡ്ലാമ്പ് ബെസലും കറുപ്പ് നിറത്തിലാണ്. ടിവിഎസ് റോണിന് സ്പെഷ്യല്‍ എഡിഷന്‍ പതിപ്പില്‍ യുഎസ്ബി ചാര്‍ജര്‍, ഫ്ലൈ സ്‌ക്രീന്‍, ഇഎഫ്‌ഐ കവര്‍ എന്നിവയയടക്കമുള്ള പ്രീ-ഫിറ്റഡ് ആക്‌സസറികളും ലഭിക്കും. മെക്കാനിക്കല്‍ ഭാഗത്ത് മാറ്റങ്ങളൊന്നും ഇല്ല.
225.9 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. എഞ്ചിന്‍ 7,750 rpm-ല്‍ 20.1 bhp പവറും 3,750 rpm-ല്‍ 19.93 Nm ടോര്‍ക്കും നല്‍കും. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയ 5 സ്പീഡ് ഗിയര്‍ബോക്‌സാണ്. മുമ്പില്‍ 41 mm അപ്‌സൈഡ് ഡൗണ്‍ (USD) ഫോര്‍ക്കുകളും പിന്നില്‍ 7-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 300 mm ഫ്രണ്ട് ഡിസ്‌കും ഡ്യുവല്‍ ചാനല്‍ എബിഎസ് പിന്തുണയുള്ള 240 mm റിയര്‍ ഡിസ്‌കും ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യും. റെയിന്‍, അര്‍ബന്‍ എന്നിങ്ങനെ രണ്ട് റൈഡ് മോഡുകള്‍ ബൈക്കിന് ലഭിക്കും.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സൈലന്റ് സ്റ്റാര്‍ട്ടര്‍, ഗ്ലൈഡ് ത്രൂ ടെക്നോളജി, റെയിന്‍, അര്‍ബന്‍ എബിഎസ് മോഡുകള്‍, ബ്ലൂടൂത്ത് കണക്റ്റുചെയ്ത സ്മാർട്ട് കണക്ട് ആപ്ലിക്കേഷൻ, വോയ്‌സ് അസിസ്റ്റ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്/റിസീവ് എന്നിവയും റോണിനിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.