എൻടോർക് അവഞ്ചേഴ്സ് എഡിഷൻ വിപണിയിൽ, വില 77,865
text_fieldsരാജ്യത്താകമാനം അഞ്ച് ലക്ഷം എൻടോർക് സ്കൂട്ടറുകൾ വിറ്റഴിഞ്ഞതിെൻറ സന്തോഷം പങ്കിട്ട് ടി.വി.എസ്. പുതിയ നാഴികക്കല്ല് ആഘോഷമാക്കാൻ അവേഞ്ചഴ്സ് എഡിഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 77,865 രൂപയാണ് പുതിയ മോഡലിെൻറ വില. എൽ.ഇ.ഡി ഹെഡ്ലൈറ്റോടുകൂടി വരുന്ന റേസ് വേരിയൻറിലാണ് അവഞ്ചേഴ്സ് 125 എഡിഷനും തയ്യാറാക്കിയിരിക്കുന്നത്. ഉത്സവ സീസൺകൂടി പരിഗണിച്ചാണ് പുതിയ വേരിയൻറുമായി ടി.വി.എസ് വിപണിയിൽ എത്തിയിരിക്കുന്നത്.
മാർവൽ കഥാപാത്രങ്ങളെ ഒാർമിപ്പിക്കുന്ന പെയിൻറും ഗ്രാഫിക്സുമാണ് പുതിയ സ്കൂട്ടറിെൻറ പ്രധാന പ്രത്യേകത. അവഞ്ചേഴ്സ് സീരീസിലെ പുതിയ സിനിമ അണിയറയിൽ ഒരുങ്ങിയിരിക്കുകയാണ്. സിനിമ റിലീസ് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. അവഞ്ചേഴ്സ് ആരാധകർക്കിടയിൽ വാഹനം ശ്രദ്ധിക്കപ്പെടുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. പെയിൻറിലും ഗ്രാഫിക്സിലുമല്ലാതെ വാഹനത്തിന് കാര്യമായ മാറ്റങ്ങളൊന്നുമില്ല.
124.8 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. 7,000 ആർപിഎമ്മിൽ 9.1 പിഎസ് പരമാവധി പവർ നൽകാനും 5,500 ആർപിഎമ്മിൽ 10.5 എൻഎം ടോർക്ക് സൃഷ്ടിക്കാനും വാഹനത്തിന് കഴിയും. മുമ്പത്തെ ബിഎസ് 4 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ എഞ്ചിൻ 0.1 പിഎസ് കുറവ് ഒൗട്ട്‌പുട്ടാണ് നൽകുന്നത്. രാജ്യത്തെ ആദ്യ സ്മാർട്ട് സ്കൂട്ടറുകളിലൊന്നാണ് എൻടോർക്. പ്രത്യേക ആപ്ലിക്കേഷനുമായി കണക്ട് ചെയ്ത് പ്രവർത്തിക്കാൻ വാഹനത്തിനാകും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.