'ബൈക്കിനെ വെല്ലുന്ന ഇലക്ട്രിക് സ്കൂട്ടർ'; ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ടി.വി.എസ് എക്സ് ഡെലിവറി തുടങ്ങി
text_fieldsബംഗളൂരു: രാജ്യത്തെ മുൻനിര ഇരുചക്രവാഹന നിർമാതാക്കളായ ടി.വി.എസ് ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ ഇലക്ട്രിക് സ്കൂട്ടറായ എക്സ് ഒടുവിൽ വിതരണം ആരംഭിച്ചു.
2023 ആഗസ്റ്റിൽ അവതരിപ്പിച്ച ഇവിയാണ് ഒരു വർഷത്തിന് ശേഷം ഉപഭോക്താക്കളിലേക്ക് എത്തുന്നത്. പരമ്പരാഗത സ്‌കൂട്ടര്‍ ഡിസൈന്‍ സങ്കല്‍പ്പങ്ങള്‍ എല്ലാം പൊളിച്ചെഴുതിയ മോഡലാണ് ടി.വി.എക്സ്. മോട്ടോര്‍ബൈക്കിന്റെ രൂപകല്‍പ്പനയുമുള്ള ക്രോസ്ഓവര്‍ മോഡല്‍ എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്.
അലൂമിനിയം ട്വിൻ-സ്പാർ ഫ്രെയിം, റാഡിക്കൽ ഡിസൈൻ, വലിയ 10.25 ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ലേയിൽ വമ്പൻ ഫീച്ചറോടുകൂടിയാണ് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചത്. എന്നാൽ, ലോഞ്ച് ചെയ്ത് മാസങ്ങൾക്ക് ശേഷം ചില സോഫ്റ്റ്‍വെയർ, ഹാർഡ് വെയർ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കുറ്റമറ്റ രീതിയിൽ പുറത്തിറക്കാൻ തീരുമാനിക്കുന്നത്.
നിലവിൽ ബംഗളൂരുവിൽ മാത്രമാണ് ടി.വി.എസ് എക്സിന്റെ വിതരണമുള്ളത്. അടുത്ത ഘട്ടത്തിൽ രാജ്യത്തെ നാല് നഗരങ്ങളിൽകൂടി എക്സിന്റെ വിതരണം തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.
ഒറ്റ ചാർജിൽ 140 കിലോ മീറ്റർ റേഞ്ച് അവകാശപ്പെടുന്ന 4.44 കിലോവാട്ട് ബാറ്ററി പാക്കിൽ നിന്ന് പവർ എടുക്കുന്ന സ്ഥിരമായ മാഗ്നറ്റ് മോട്ടോറുമായാണ് ഇലക്ട്രിക് സ്കൂട്ടർ വരുന്നത്. 105 കിലോമീറ്റർ വേഗതയാണ് സ്‍കൂട്ടർ വാഗ്‍ദാനം ചെയ്യുന്നത്. വെറും 2.6 സെക്കൻഡിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. 2.50 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.