ജീവൻവച്ച് ഇരുചക്ര വാഹന വിപണി; കൂടുതൽ വിറ്റത് ഹീറോ ബൈക്കുകൾ
text_fieldsനിരവധി മാസത്തെ വളർച്ചയില്ലായ്മക്ക് ശേഷം 2020 ഓഗസ്റ്റിൽ ഇരുചക്രവാഹന വിപണിയിൽ നേരിയ ചലനം. 2020 ഓഗസ്റ്റിലെ വിൽപ്പനയും കയറ്റുമതി കണക്കുകളും പുറത്തുവന്നപ്പോൾ 2.78 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2019 ഓഗസ്റ്റിൽ 14,53,723 യൂനിറ്റ് വിറ്റ സ്ഥാനത്ത് 2020 ഒാഗസ്റ്റിൽ എത്തുേമ്പാൾ 14,94,176 യൂനിറ്റുകളാണ് ചിലവായത്.
മാസക്കണക്ക് പരിശോധിക്കുേമ്പാൾ 28 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2020 ജൂലൈയിൽ 12,27,745 യൂനിറ്റുകൾ മാത്രമായിരുന്നു വിവിധ കമ്പനികൾക്ക് വിറ്റഴിക്കാനായത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ഓഗസ്റ്റിൽ 12% വളർച്ച രേഖപ്പെടുത്തി. 2019 ഓഗസ്റ്റിലെ 5,24,003 യൂനിറ്റിൽ നിന്ന് 2020ലെത്തുേമ്പാൾ 5,84,456 യൂനിറ്റായി അവരുടെ വിൽപ്പന ഉയർന്നു. എന്നാൽ കയറ്റുമതിയുടെ കാര്യത്തിൽ ഹീറോക്ക് തകർച്ചയാണ് ഉണ്ടായത്.
ഇൗ ഓഗസ്റ്റിൽ 18.66 ശതമാനം കുറവാണ് എക്സ്പോർട്ടിൽ നേരിട്ടത്. കമ്പനിയുടെ ഉൽപാദനം ഇപ്പോൾ 100% ത്തിന് അടുത്താണെന്നും ഷോറൂമുകളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നതായും ഹീറോ അവകാശപ്പെടുന്നു. 4,28,231 യൂനിറ്റുകൾ വിറ്റ ഹോണ്ടയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിറ്റ 4,25,664 യൂനിറ്റുകളെ അപേക്ഷിച്ച് വിൽപ്പന ഒരു ശതമാനം ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ആദ്യമായാണ് ഹോണ്ടയുടെ വിൽപന നാല് ലക്ഷം കടന്നത്.
ഹോണ്ട ഇരുചക്രവാഹന കയറ്റുമതി 41.47 ശതമാനം ഇടിഞ്ഞു. കമ്പനി 90% ത്തിലധികം പ്രവർത്തനക്ഷമമാണെന്നും ഹോണ്ട പറയുന്നു. ബജാജ് ഓട്ടോ മൂന്നാം സ്ഥാനത്താണ്. കയറ്റുമതിയിൽ ബജാജ് എതിരാളികളേക്കാൾ മികച്ചുനിന്നു. കയറ്റുമതി ഉൾപ്പടെ ഓഗസ്റ്റിൽ 321,058 യൂനിറ്റുകളാണ് ഇവർ മോത്തം വിറ്റത്. ആഭ്യന്തര വിപണിയിൽ മാത്രം ഓഗസ്റ്റിൽ 178,220 വാഹനങ്ങൾ വിറ്റഴിക്കാൻ ബജാജിനായി. ടിവിഎസ് മോട്ടോർ കോ 277,226 യൂനിറ്റുമായി നാലാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.