അൾട്രാവയലറ്റ് ലിമിറ്റഡ് എഡിഷൻ വിതരണം ആരംഭിച്ചു; സൂപ്പർ ഇ.വി ബൈക്കിന്റെ വില 5.50 ലക്ഷം
text_fieldsബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ടപ്പായ അൾട്രാവയലറ്റിന്റെ ലിമിറ്റഡ് എഡിഷൻ സ്പോർട്സ് ബൈക്ക് വിതരണം ആരംഭിച്ചു. ഇലക്ട്രിക് പെർഫോമൻസ് ബൈക്കായ F77 ന്റെ ആദ്യ സ്‌പെഷ്യല്‍ എഡിഷൻ മോഡൽ നടൻ ദുൽഖർ സൽമാനാണ് കൈമാറിയത്. അൾട്രാവൽറ്റ് ഓട്ടോമോട്ടീവിന്റെ ബെംഗളൂരുവിലെ ആദ്യത്തെ ഡീലർഷിപ്പ് ഉദ്ഘാടനവും ദുൽഖർ നിർവ്വഹിച്ചു.
77 എണ്ണം മാത്രം നിര്‍മിക്കുന്ന സ്‌പെഷ്യല്‍ എഡിഷന്റെ വില 5.50 ലക്ഷം രൂപയാണ്. ഇ-സ്പോർട്‌സ് ബൈക്കിന്റെ സാധാരണ വേരിയന്റുകൾക്ക് 3.80 ലക്ഷം മുതല്‍ 4.55 ലക്ഷം വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. ഇന്ത്യന്‍ ഇരുചക്ര വാഹനങ്ങളില്‍ ഏറ്റവും വലിയ ബാറ്ററി ഉപയോഗിക്കുന്ന പ്രത്യേകതയും F77 ഇവിക്ക് സ്വന്തമാണ്.പാസിവ് കൂളിംഗ് ഫംഗ്‌ഷനുള്ള ഡെൻസർ 10.7 kWh ബാറ്ററി പായ്ക്കാണ് അൾട്രാവയലറ്റ് ഇ.വിയുടെ ഹൃദയം. 40.2 bhp കരുത്തിൽ പരമാവധി 100 Nm ടോർക് ബൈക്ക് ഉത്പ്പാദിപ്പിക്കും.ഒറ്റത്തവണ ചാര്‍ജില്‍ 307 കിലോമീറ്റര്‍വരെ വാഹനം സഞ്ചരിക്കും. 7.8 സെക്കന്റിൽ 0-100 കി.മീ വേഗത കൈവരിക്കാനും ബൈക്കിനാവും. ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ഈ പതിപ്പിലുണ്ട്.
ആരും കൊതിക്കുന്ന സൂപ്പർബൈക്ക് ശൈലിയാണ് അൾട്രാവയലറ്റ് F77 ഇവിക്കുള്ളത്. എൽ.ഇ.ഡി ഹെഡ്‌ലാമ്പ് യൂനിറ്റ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് അൾട്രാവയലറ്റ് F77. 9-ആക്സിസ് IMU, ഷോക്ക്, ഇംപാക്റ്റ് സെൻസറുകൾ എന്നിവയും ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന് ലഭിക്കുംന്നു.
മെക്കാനിക്കൽ സവിശേഷതകളിൽ പരിഷ്‌ക്കരിച്ച സ്വിംഗ്‌ആം, അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, പ്രീലോഡ് അഡ്ജസ്റ്റബിളുള്ള മോണോഷോക്ക് റിയർ സസ്‌പെൻഷൻ തുടങ്ങിയവയും ഹൈലൈറ്റാണ്. ബോഷിന്റെ ഡ്യുവൽ ചാനൽ എബിഎസുള്ള 320 എം.എം ഫ്രണ്ട്, 230 എം.എം പിൻ ഡിസ്ക് എന്നിവയാണ് ബ്രേക്കിംഗിനായി നിയോഗിച്ചിരിക്കുന്നത്. ഇതോടൊപ്പം ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വാറണ്ടി ലഭിക്കും. അതേസമയം ഇലകട്രിക് മോട്ടോര്‍ സൈക്കിളിന്റെ ഒറിജിനല്‍ വേരിയന്റിലെ ബാറ്ററി പായ്ക്കിന് മൂന്ന് വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ വാറന്റിയാണ് അൾട്രാലയലറ്റ് വാഗ്ദാനം ചെയ്യുന്നത്.
റീകോണിന്റെ ബാറ്ററി പായ്ക്കിന് 5 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറണ്ടി കമ്പനി നല്‍കുന്നുണ്ട്. അതേസമയം മറുവശത്ത് അൾട്രാവയലറ്റ് F77 ഇവിയുടെ ഒറിജിനല്‍ വേരിയന്റിന്റെ വാറണ്ടി അഞ്ച് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ ആയി ദീര്‍ഘിപ്പിക്കാനും ഓപ്ഷന്‍ ഉണ്ട്. ചെന്നൈ, മുംബൈ, പുണെ, കൊച്ചി എന്നിവിടങ്ങളിൽ ഉടൻതന്നെ ഡിലർഷിപ്പുകൾ ആരംഭിക്കാനും കമ്പനിക്ക് പദ്ധതയുണ്ട്.നടൻ ദുല്‍ഖര്‍ സല്‍മാന് മൂലധനനിക്ഷേപമുള്ള ബ്രാൻഡുകൂടിയാണ് അൾട്രാവയലറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.