Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഅത്​ഭുതങ്ങൾ...

അത്​ഭുതങ്ങൾ ഒളിപ്പിച്ച്​ എം.ജി വൺ, സെൽറ്റോസിന്​ എതിരാളിയാകും

text_fields
bookmark_border
അത്​ഭുതങ്ങൾ ഒളിപ്പിച്ച്​ എം.ജി വൺ, സെൽറ്റോസിന്​ എതിരാളിയാകും
cancel

കോംപാക്​ട്​ എസ്​.യു.വിയായ വണ്ണി​െൻറ ചിത്രം ടീസ്​ ചെയ്​ത്​ എം.ജി മോ​​േട്ടാഴ്​സ്​. ജൂലൈ 30 ന് നടക്കുന്ന ആഗോള അവതരണത്തിന്​ മുന്നോടിയായാണ്​ വാഹനത്തി​െൻറ ചിത്രങ്ങൾ പുറത്തുവിട്ടത്​. മോഡുലാർ പ്ലാറ്റ്‌ഫോമായ സിഗ്​മ ആർക്കിടെക്​ചറിലാണ്​ പുതിയ എസ്​.യു.വി നിർമിച്ചിരിക്കുന്നത്​. ഇതേ വാഹനത്തി​െൻറ ഇ.വി പതിപ്പിനും ഉപയോഗിക്കാൻ പാകത്തിനുള്ളതാണ്​ പ്ലാറ്റ്​ഫോം. ചിപ്പ് സാങ്കേതികവിദ്യ, ആക്​ടീവ്​ ഡിജിറ്റൽ എകോ സിസ്​റ്റം തുടങ്ങിയ പ്രത്യേകതകളും വാഹനത്തിനുണ്ട്​.


പുത്തൻ കളർ ഓപ്ഷനുകളും ത്രിമാന ഇഫക്റ്റ് ഉള്ള വിശാലമായ, സ്പോർട്ടി ഗ്രില്ലും വാഹനത്തി​െൻറ പ്രത്യേകതയാണ്​. ഹെക്ടർ എസ്‌യുവിയിൽ വരുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ മോട്ടോറാകും വാഹനത്തിന്​ കരുത്തേകുകയെന്നാണ്​ സൂചന. എഞ്ചിൻ 180 ബിഎച്ച്പി കരുത്ത്​ പുറത്തെടുക്കും. ട്രാൻസ്​മിഷനിൽ മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകൾ ഉൾപ്പെടാം. തിരഞ്ഞെടുത്ത വിപണികൾക്കായി ഒരു ഓയിൽ-ബർണർ ഓപ്ഷനും ഉണ്ടായിരിക്കാം. വലുപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, പവേർഡ് സീറ്റുകൾ, വയർലെസ് ചാർജിങ്​, പനോരമിക് സൺറൂഫ് എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.







Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SUVMG MotorMG One
Next Story