റോയൽ എൻഫീൽഡ് 'സൂപ്പർ മീറ്റിയോർ' ഇൗ വർഷം വെളിച്ചം കാണുമോ? സൂചനകൾ ഇങ്ങിനെയാണ്
text_fieldsറോയൽ എൻഫീൽഡിെൻറ 650 സി.സി ക്രൂസർ ബൈക്ക് ഇൗ വർഷംതന്നെ അവതരിപ്പിക്കുമെന്ന് സൂചന. മിലാനിൽ നടക്കുന്ന ഇൻറർനാഷനൽ മോേട്ടാർസൈക്കിൾ എക്സിബിഷനിലായിരിക്കും ബൈക്ക് പ്രദർശിപ്പിക്കുകയെന്നാണ് വിവരം. സൂപ്പർ മെറ്റിയോർ എന്നായിരിക്കും ഇൗ കരുത്തെൻറ പേര്. കവാസാക്കി വൾക്കൻ എസ് പോലുള്ളവരുടെ എതിരാളിയായിരിക്കും സൂപ്പർ മീറ്റിയോർ.
റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണിയിൽ ഒരു കൂട്ടം പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുമെന്ന് സൂചന നൽകിത്തുടങ്ങിയിട്ട് ഒത്തിരി നാളുകളായി. മീറ്റിയോർ 350, ന്യൂ-ജെൻ ക്ലാസിക് 350 എന്നിവയ്ക്ക് ശേഷം, ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിർമ്മാതാവിെൻറ അടുത്ത ഉൽപ്പന്നം 650 സിസി ക്രൂസർ ആയിരിക്കും.
650 സി.സി ഇരട്ടകൾ എന്നറിയപ്പെടുന്ന കോണ്ടിനെന്റൽ ജി.ടി 650, ഇന്റർസെപ്റ്റർ 650 എന്നിവയിലെ എഞ്ചിനും പ്ലാറ്റ്‌ഫോമും പുതിയ ബൈക്കും പങ്കിടുമെന്നാണ് സൂചന. കമ്പനി ഇതിനകം നിരവധി പേരുകൾ തങ്ങളുടെ ബൈക്കുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 'ഷോട്ട്ഗൺ 650'ഉൾപ്പടെ അതിലുണ്ട്. എന്നാൽ ചില റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ ക്രൂസറിന് 'സൂപ്പർ മീറ്റിയർ' എന്ന് പേരിടാനുള്ള സാധ്യതയുണ്ട്. 1970 കളിൽ ഇൗ പേര് റോയൽ എൻഫീൽഡ് ഉപയോഗിച്ചിരുന്നു. അതിനാൽ ഇവ പുതുതായി രജിസ്റ്റർ ചെയ്യേണ്ട കാര്യവുമില്ല.
ഇതുകൂടാതെ, റോയൽ എൻഫീൽഡ് അന്താരാഷ്ട്ര മോട്ടോർ ഇവന്റിൽ പുതിയ സ്‌ക്രാം 400 ഉം അവതരിപ്പിക്കും. ഹിമാലയൻ അഡ്വഞ്ചർ ബൈക്കിന്റെ റോഡ് പതിപ്പാണ് സ്ക്രാം. മെറ്റിയർ 350െൻറ പ്ലാറ്റ്‌ഫോം പങ്കിടുന്ന സ്‌ക്രാംബ്ലർ-ഓറിയന്റഡ് മോട്ടോർസൈക്കിളും കമ്പനി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇവക്ക് ഹണ്ടർ 350 എന്ന് പേരിടാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.