റോയൽ എൻഫീൽഡ് മെറ്റിയർ നവംബർ ആറിനെത്തും, അറിയേണ്ടതെല്ലാം
text_fieldsറോയൽ എൻഫീൽഡിെൻറ ഏറ്റവും പുതിയ ക്രൂസർ ൈബക്ക് മെറ്റിയർ 350 നവംബർ ആറിന് പുറത്തിറങ്ങും. ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് വേരിയൻറുകളിൽ വാഹനം ലഭ്യമാകും. ബ്ലൂടൂത്തോടുകൂടിയ ജിപിഎസ് സംവിധാനവും വാഹനത്തിനുണ്ടാകും. പുതുക്കിയ എഞ്ചിൻ 20.5 എച്ച്പി കരുത്തും, 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
വേരിയൻറുകൾ
ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് വേരിയൻറുകളിൽ മെറ്റിയർ 350 ലഭ്യമാകുമെന്നാണ് ബ്രോഷറുകളിൽനിന്ന് മനസിലാകുന്നത്. ബൈക്കുകളുടെ രൂപം, നിറങ്ങൾ എന്നിവയെകുറിച്ചും ബ്രോഷർ ചിത്രങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. കമ്പനി 'ട്രിപ്പർ നാവിഗേഷൻ' എന്ന് വിളിക്കുന്ന ജി.പി.എസ് സംവിധാനം ഇൗ വിഭാഗത്തിൽ പുതിയതാണ്. ടോപ്പ്-സ്പെക്ക് സൂപ്പർനോവ വേരിയൻറിന് വിൻഡ്‌സ്ക്രീനും ഡ്യുവൽ ടോൺ കളർ സ്കീമും ലഭിക്കും. ഡിജി-അനലോഗ് ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിൽ മെറ്റിയർ 350 ന് ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ ലഭിക്കുമെന്നും ബ്രോഷർ സ്ഥിരീകരിച്ചിട്ടുണ്ട്.
മറ്റ് സവിശേഷതകൾ
350 സിസി എഞ്ചിനാണ് മെറ്റിയറിന് കരുത്തുപകരുന്നത്. 20.5 എച്ച്പി കരുത്തും 27 എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും. മുൻഗാമിയായ തണ്ടർബേർഡ് 350 19.8 എച്ച്പി കരുത്തും 28 എൻഎം ടോർക്കും സൃഷ്ടിച്ചിരുന്നു.വാഹനത്തിന് പുതുക്കിയ ഗിയർബോക്സാകും ഉപയോഗിക്കുക. ലൈറ്റർ ക്ലച്ചാണ്. മറ്റൊരു വലിയ സവിശേഷത മെറ്റിയർ നിർമിക്കുന്നത് ഡബിൾ ക്രാഡിൽ ഫ്രെയിമിലാണെന്നതാണ്.
വിവിധ പ്രത്യേകതകൾ കണക്കിലെടുക്കുമ്പോൾ, മെറ്റിയർ 350 റോയൽ എൻഫീൽഡ് നിരയിൽ ക്ലാസിക് 350 ന് മുകളിൽ ഹിമാലയനടുത്തായിരിക്കും ഇടംപിടിക്കുക. എൻട്രി ലെവൽ ഫയർബോൾ വേരിയൻറും ടോപ്പ്-സ്പെക് സൂപ്പർനോവയും തമ്മിലുള്ള വില വ്യത്യാസം ഏകദേശം 10,000-15,000 രൂപ വരെയാകും. റോയൽ എൻഫീൽഡ് മെറ്റിയർ 350 െൻറ പ്രതീക്ഷിക്കുന്ന വില 1,68,550 രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.