180 കിലോമീറ്റർ റേഞ്ചുമായി കോമാകി ടി.എൻ 95 ഇ.വി; ഒരിക്കലും തീപിടിക്കില്ലെന്നും കമ്പനി
text_fieldsപരിഷ്‍കരിച്ച ടി.എൻ 95 ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് കോമാകി. തങ്ങളുടെ നിരയിലെ ഏറ്റവും വിൽപ്പനയുള്ള മോഡലുകളിൽ ഒന്നായ ടി.എൻ 95 സ്‌പോർട്ട് ഇലക്ട്രിക് സ്‌കൂട്ടറിൽ കാര്യമായ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. പുതിയ വാഹനത്തിന് ഒരിക്കലും തീപിടിക്കില്ലെന്നും 180 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.
കോമാകിയുടെ ഏറ്റവും സുരക്ഷിതവും നൂതനമായ സാങ്കേതികവിദ്യയുമുള്ള ഇലക്ട്രിക് സ്കൂട്ടറാണ് ടി.എൻ 95. കാലികമായി സ്‌കൂട്ടറിനെ നിലനിർത്തുന്നതിനുള്ള 2023 മോഡൽ ഇയർ പരിഷ്ക്കരണമാണ് കമ്പനി ഇപ്പോൾ ഇ.വിയിൽ വരുത്തിയിരിക്കുന്നത്. ടി.എൻ 95 സ്‌പോർട്ട് ഇപ്പോൾ ആന്റി-സ്‌കിഡ് ടെക്‌നോളജിയോടെയാണ് വരുന്നത്. നിലവിലെ മോഡലിലെ ഹാർഡ്‌വെയർ അധിഷ്‌ഠിത എൻ.എം.സി ബാറ്ററിയിൽ നിന്ന് വ്യത്യസ്‌തമായി തീയെ പ്രതിരോധിക്കുന്ന ബാറ്ററിയാണ് മറ്റൊരു പ്രത്യേകത. ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ വെറും 4 മുതൽ 5 മണിക്കൂർ വരെ മതി.
ടി.എൻ 95 സ്‌പോർട്ടിന്റെ പുതുക്കിയ പതിപ്പിന് 1.31 ലക്ഷം രൂപയാണ് ഇന്ത്യയിലെ പ്രാരംഭ എക്‌സ്ഷോറൂം വില. അതേസമയം ഇലക്ട്രിക് സ്‌കൂട്ടറിന്റെ 180 കിലോമീറ്റർ റേഞ്ച് നൽകുന്ന വേരിയന്റിന് 1.40 ലക്ഷം രൂപ നൽകണം.സ്‌കൂട്ടറിന്റെ 2023 പതിപ്പ് അധിക വേഗതയും പെർഫോമൻസും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റോറേജ് സ്പേസിലും കമ്പനി വർധന വരുത്തിയിട്ടുണ്ട്.
എൽഇഡി ഡിആർഎൽ ഫ്രണ്ട് വിങ്കറുകൾ, ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പ്, കീലെസ് എൻട്രി, ഡ്യുവൽ ഡിസ്‌കുകൾ, പാർക്കിങ് അസിസ്റ്റ്, ക്രൂസ് കൺട്രോൾ, റിവേഴ്‌സ് അസിസ്റ്റ് എന്നിവ സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകളാണ്. കൂടാതെ ഓൺ-ബോർഡ് നാവിഗേഷനും ബ്ലൂടൂത്തും ഉള്ള വയർലെസ് കൺട്രോളുകൾ, ഓൺ-റൈഡ് കോളിങ് സൗകര്യം, സൗണ്ട് സിസ്റ്റം നിയന്ത്രണങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന പുതിയ TFT സ്‌ക്രീനും 2023 മോഡൽ ടി.എൻ 95 ഇവിയിൽ ഇടംപിടിച്ചിട്ടുണ്ട്.
റീജനറേഷൻ സഹിതമുള്ള ഇക്കോ മോഡ്, സ്‌പോർട്‌സ് മോഡ്, ടർബോ മോഡ് എന്നിങ്ങനെ മൂന്ന് ഗിയർ മോഡുകളും നൽകിയിട്ടുണ്ട്. 5000-വാട്ട് ഹബ് മോട്ടോറും 50 AMP കൺട്രോളറും ഉള്ള ഈ സ്‌കൂട്ടറിന് മണിക്കൂറിൽ 75-85 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. ലോവർ-സ്പെക് വേരിയന്റിന് 150 കിലോമീറ്റർ വരെ റേഞ്ച് കമ്പനി അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.