മാരുതി ഫ്രോങ്സ് ടൊയോട്ട കുടംബത്തിലേക്ക്, പേര് അർബൻ ക്രൂസർ ടൈസോർ
text_fieldsമാരുതി സുസുക്കി, ടൊയോട്ട സഹകരണത്തിൽ അടുത്ത വാഹനം പുറത്തിറങ്ങുന്നു. സുസുക്കി ഫ്രോങ്സിന്റെ ബ്രാൻഡ് എൻജിനിയറിങ് പതിപ്പാണ് ടൈസോർ എന്ന പേരിൽ ടൊയോട്ട വിപണിയിലെത്തിക്കുന്നത് എന്നാണ് വിവരം. കഴിഞ്ഞ വർഷം നിരത്തിൽ നിന്ന് ടൊയോട്ട പിൻവലിച്ച അർബൻ ക്രൂസറിന് പകരക്കാരനായാവും അർബൻ ക്രൂസർ ടൈസോർ എത്തുക. സുസുക്കി ബ്രെസയുടെ ബ്രാൻഡ് എൻജിനിയറിങ് പതിപ്പായിരുന്നു അർബൻ ക്രൂസർ. സുസുക്കി എർട്ടിഗയുടെ ബ്രാൻഡ് എൻജിനിയറിങ് പതിപ്പായ ടൊയോട്ട റൂമിയോണിന് ശേഷമെത്തുന്ന മോഡലായിരുക്കും ഇത്.
കോംപാക്റ്റ് എസ്.യു.വിയായ ഫ്രോങ്സ് 2023 ആദ്യമാണ് സുസുക്കി പുറത്തിറക്കിയത്. ഹാച്ച്ബാക്കായ ബലേനോയുടെ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഫ്രോങ്സും നിർമിക്കുന്നത്. ഇതേ വാഹനമാണ് ഇപ്പോൾ ടൊയോട്ടക്കായി നിർമിച്ചുനൽകുന്നത്.പരിഷ്‌കരിച്ച ഗ്രിൽ, ടെയിൽഗേറ്റ്, ബമ്പറുകൾ, പുതിയ അലോയ് വീലുകൾ എന്നിവ ടൈസോറിൽ പ്രതീക്ഷിക്കാം.
ചെറിയ മാറ്റങ്ങളോടെ ക്യാബിൻ പരിഷ്ക്കരിക്കാനാണ് സാധ്യത. പുതിയ അപ്‌ഹോൾസ്റ്ററിയും നിറങ്ങളും നൽകാം. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതറിൽ പൊതിഞ്ഞ സ്റ്റിയറിങ്ങ് വീൽ, 360ഡിഗ്രി കാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജർ എന്നിവയെല്ലാം ഫ്രോങ്സിന് സമാനമായി ടൈസോറിലും ഉണ്ടാവുമെന്നാണ് കരുതുന്നത്.
90 ബി.എച്ച്.പി കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും100 എച്ച്.പി കരുത്തും 147.6 എൻ.എം ടോർക്കുമുള്ള 1.0 ലീറ്റർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനുമാണ് ഫ്രോങ്സിലുള്ളത്. 1.2 ലീറ്റർ എൻജിനൊപ്പം 5 സ്പീഡ് മാനുവലും എ.എം.ടി ഗീയർബോക്സുമാണുള്ളത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗീയർബോക്സുമാണ് 1.0 ലീറ്റർ പെട്രോൾ എൻജിനോടൊപ്പം സജ്ജമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.