ആർ.സി ബുക്ക് ഇനിമുതൽ തപാലിൽ വരും; നടപടിക്രമങ്ങൾപൂർണമായും ഓൺലൈനിൽ
text_fieldsതിരുവനന്തപുരം: ഉടമസ്ഥാവകാശ കൈമാറ്റത്തിന് വാഹനങ്ങളുടെ പഴയ രേഖകൾ തിരിച്ചുനൽകണമെന്ന വ്യവസ്ഥ ഒഴിവാക്കി സംവിധാനം പൂർണമായി ഓൺലൈനാക്കുന്നു. വാഹനം വില്ക്കുന്നയാള് പുതിയ ഉടമക്ക് പഴയ ആര്.സി നൽകണമെന്നതാണ് പുതിയ നിബന്ധന. ഓണ്‍ലൈൻ വഴി നൽകുന്ന അപേക്ഷ പരിഗണിച്ച് വാഹനം വാങ്ങുന്നയാൾക്ക് പുതിയ ആർ.സി നൽകും. തപാൽ ഫീസായ 45 രൂപയടക്കം ഓൺലൈനായി അടയ്ക്കാമെന്നതിനാൽ നടപടിക്രമങ്ങൾക്കായി ഓഫിസിലെത്തേണ്ട ആവശ്യവുമില്ല.
നേരത്തെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചാലും പഴയ ആർ.സി ആർ.ടി ഓഫീസിൽ ഹാജരാക്കേണ്ടത് നിർബന്ധമായിരുന്നു. ഈ സംവിധാനം ഇടനിലക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനാലാണ് ഓൺലൈൻ സൗകര്യം ആരംഭിച്ചത്. പുതിയ ഐ.ഡി പ്രൂഫായി ആധാർ നിർബന്ധമാക്കുമ്പോൾ കൂടുതൽ സുതാര്യമാകുമെന്നാണ് കരുതുന്നത്. ആധാർ സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിക്കും. നേരത്തേ ഡ്രൈവിങ് ലൈസൻസ് നൽകുന്നത് ഓൺലൈനായി നടപ്പാക്കി വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.