ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ ഓടുന്ന മഹീന്ദ്ര ബൊലേറോ- വിഡിയോ
text_fieldsലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ ഓടുന്ന മഹീന്ദ ബൊലേറോയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ജമ്മുകശ്മീരിലെ ചെനാബ് റെയിൽവേ പാലത്തിന് മുകളിലൂടെ ഓടിയാണ് ബോലേറോ താരമായത്. പാരീസിലെ ഈഫൽ ടവറിനേക്കാൾ ഉയരമുള്ള ചെനാബ് പാലത്തിലൂടെ എസ്.യു.വി പോകുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ട്രാക്കിലേയും മറ്റും പരിശോധനക്കൾക്കായി റെയിൽവേയുടെ ആവശ്യങ്ങൾക്കായാണ് ബൊലേറോ ഉപയോഗിച്ചത്.
'മഹീന്ദ്ര ചെയർമാനായ ആനന്ദ് മഹീന്ദ്ര, നിങ്ങളുടെ ബൊലേറോ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ പോകുന്ന കാഴ്ച കാണുമ്പോൾ അഭിമാനം തോന്നുന്നു' എന്നാണ് ട്വിറ്റർ ഉപയോക്താക്കളിൽ ഒരാളായ അർപൺ മിത്ര, മഹീന്ദ്ര ടെയർമാൻ ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തത്. വിഡിയോക്ക് അഭിനന്ദനവുമായി നിരവധിപോരാണ് എത്തുന്നത്. അതേസമയം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ബ്രിഡ്ജിൽ ഒരൊറ്റ ട്രാക്ക് മാത്രം ഉള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു മറ്റ് ചിലരുടെ സംശയം.
ചെനാബ് നദിക്ക് കുറുകെ ആയതിനാലാണ് 'ചെനാബ് പാലം' എന്ന് പാലത്തിന് പേരിട്ടിരിക്കുന്നത്. നദിയുടെ ജലനിരപ്പിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലത്തിന്റെ ആകെ നീളം 1315 മീറ്ററാണ്. ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ബെപാൻജിയാങ് നദിയിൽ ജലനിരപ്പിൽ നിന്ന് 275 മീറ്റർ ഉയരത്തിലുള്ള പാലത്തിനായിരുന്നു മുമ്പ് ഈ റോക്കോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.