ഗതാഗത നിയമം ലംഘനം:കോടതിയിൽ പോകാതെ പിഴയൊടുക്കാൻ സൗകര്യം
text_fieldsതിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് കോടതിയിലേക്കയച്ച കേസുകളിൽ പിഴ അടക്കാൻ ഉപഭോക്താക്കൾ അവസരം നൽകുന്നു. ഓൺലൈൻ പോർട്ടലിൽ ‘കോർട്ട് റിവേർട്ട്’ ഓപ്ഷൻ വഴി പിൻവലിച്ച് കോടതിയിൽ പോകാതെ പിഴ അടക്കാനുള്ള താൽക്കാലിക സൗകര്യമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനായി നിയമലംഘനം കണ്ടെത്തി കേസെടുത്ത ഓഫിസിൽ പിഴ അടക്കാൻ തയാറാണെന്നും കോടതി നടപടികൾ പിൻവലിക്കണമെന്നും രേഖപ്പെടുത്തിയ അപേക്ഷ നൽകണം.
ഇ-ചെലാൻ വഴി മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പും പൊലീസും തയാറാക്കിയ കേസുകളിൽ യഥാസമയം പിഴ അടക്കാത്ത കേസുകൾ 30 ദിവസങ്ങൾക്കുശേഷം വെർച്വൽ കോടതിയിലേക്കും 60 ദിവസങ്ങൾക്കുശേഷം റെഗുലർ കോടതിയിലേക്കും അയക്കുകയാണ് ചെയ്യുന്നത്. ഇത്തരം കോടതിയിലേക്ക് പോയ കേസുകളിൽ വാഹന ഉടമകൾക്ക് പിഴ അടക്കാനാകാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിനെ തുടർന്ന് വാഹനങ്ങളുടെ വിവിധങ്ങളായ സർവിസുകൾക്കും തടസ്സം നേരിട്ടിരുന്നു. പരാതികൾ വ്യാപകമായതോടെയാണ് മോട്ടോർ വാഹനവകുപ്പ് താൽക്കാലിക ക്രമീകരണമേർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.