ടൈഗൂൺ എസ്.യു.വിയുടെ ആനിവേഴ്സറി എഡിഷനുമായി ഫോക്സ് വാഗൺ
text_fieldsഇന്ത്യക്കാരുടെ ജനപ്രിയ എസ്.യു.വിയായി മാറിയ ടൈഗൂണിന്‍റെ ഒന്നാം വാർഷിക പതിപ്പ് അവതരിപ്പിച്ച് ഫോക്സ് വാഗൺ. എസ്.യു.വി ഇന്ത്യയിൽ അവതരിപ്പിച്ചതിന്റെ ഒരു വർഷത്തെ ഓർമ്മപ്പെടുത്തലാണ് പുതിയ എഡിഷൻ വരുന്നത്. ടൈഗൂൺ എന്ന മോഡൽ ലോഞ്ച് ചെയ്ത് ഒരു വർഷത്തിനുള്ളിൽ 40,000-ലധികം ബുക്കിങുകൾ കിട്ടിയെന്നും 22,000 ത്തിലധികം ഉപഭോക്താക്കൾ പുതിയ എസ്.യു.വി ഡെലിവറി എടുത്തതായും കമ്പനി വ്യക്തമാക്കി.
പുതിയ ഒന്നാം വാർഷിക പതിപ്പ് 1.0 ടിഎസ്.െഎ മാനുവൽ, ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുകളിൽ ലഭ്യമാവും. ഡൈനാമിക് ലൈൻ, ടോപ്‌ലൈൻ എന്നീ വകഭേതങ്ങളോടെയാണ് വാഹനം എത്തുക. കാറിന്‍റെ അകത്തും പുറത്തും ഒന്നാം വാർഷിക ബാഡ്‌ജിങും ഉണ്ടാകും. കൂടാതെ, ഹൈ ലക്സ് ഫോഗ് ലാമ്പുകൾ, ബോഡി കളർ ഡോർ ഗാർണിഷ്, ബ്ലാക്ക് സി പില്ലർ ഗ്രാഫിക്സ്, ബ്ലാക്ക് റൂഫ് ഫോയിൽ, ഡോർ എഡ്ജ് പ്രൊട്ടക്ടർ, ബ്ലാക്ക് ഒ.ആർ.വി.എം ക്യാപ്സ്, അലൂമിനിയം പെഡലുകളോടുകൂടിയ വിൻഡോ വൈസറുകൾ എന്നിവയുൾപ്പെടെ 11 പ്രത്യേകതളോടുകൂടിയാണ് വാർഷിക പതിപ്പിപ്പ് അവതരിപ്പിക്കുന്നത്.
കുർക്കൂമ യെല്ലോ, വൈൽഡ് ചെറി റെഡ്, റൈസിങ് ബ്ലൂ എന്നീ നിറങ്ങളിൽ കാർ ലഭ്യമാകും. ഈ വർഷത്തെ വേൾഡ് കാർ ഓഫ് ദ ഇയറിലെ ടോപ്പ് 3 ഫൈനലിസ്റ്റായി ആഗോള തലത്തിൽ എത്തിയ ടൈഗൂണിന്‍റെ അരങ്ങേറ്റം ഇന്ത്യയിലും മികച്ചതായി. 'ഉപഭോക്താക്കളിൽ നിന്ന് ടൈഗൂണിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാറിന് ലഭിച്ച പിന്തുണയിൽ കമ്പനി അഭിമാനിക്കുന്നു.
ഫോക്‌സ്‌വാഗൺ ബ്രാൻഡിന്റെ മികച്ച നിർമാണ നിലവാരവും സുരക്ഷയും രസകരമായ ഡ്രൈവ് അനുഭവവും ടൈഗൂണിലുമുണ്ട്- ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു. വാർഷിക പതിപ്പിപ്പ് ടൈഗൂൺ ഇന്ത്യയിലെ 152 ഫോക്‌സ്‌വാഗൺ ഷോറൂമുകളിൽ ഉടനീളം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.