കുഷാക്കിെൻറ ഇരട്ട സഹോദരൻ, ഫോക്‌സ്‌വാഗൺ ടൈഗൂൺ നിരത്തിൽ; രണ്ടുപേരും ചേർന്ന് ക്രെറ്റയെ നേരിടും
text_fieldsഏറെക്കാലമായി ആരാധകർ കാത്തിരുന്ന ടൈഗൂൺ എസ്‌യുവി അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ. 10.50 ലക്ഷം രൂപ (എക്സ്-ഷോറൂം, ഇന്ത്യ) വിലയിൽ വാഹനത്തിെൻറ കുറഞ്ഞ മോഡൽ ലഭ്യമാകും. ഡൈനാമിക് ലൈൻ, പെർഫോമൻസ് ലൈൻ എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേരിയൻറുകളാണ് ടൈഗൂണിനുള്ളത്. ഡൈനാമിക് ലൈനിൽ മൂന്ന് ട്രിം ലെവലുകൾ ഉൾപ്പെടുന്നു. കംഫോർട്ട്ലൈൻ, ഹൈലൈൻ, ടോപ്പ്ലൈൻ എന്നിവയാണവ.പെർഫോമൻസ് ലൈനിൽ ജിടി, ജിടി പ്ലസ് എന്നിങ്ങനെ രണ്ട് ട്രിമ്മുകളാണുള്ളത്.
തിരഞ്ഞെടുക്കാൻ നാല് എഞ്ചിൻ-ഗിയർബോക്സ് കോമ്പിനേഷനുകളുമായാണ് ടൈഗൂൺ വരുന്നത്. ഹ്യുണ്ടായ് ക്രെറ്റ കിയ സെൽറ്റോസ് വരാനിരിക്കുന്ന എം.ജി. ആസ്റ്റർ തുടങ്ങിയ ശക്തരായ എതിരാളികളാണ് വാഹനത്തിനുള്ളത്. സ്കോഡ അടുത്തിടെ പുറത്തിറക്കിയ കുഷാക് എസ്.യു.വി ടൈഗൂണിെൻറ എതിരാളി എന്നതിനേക്കാൾ സഹകാരിയായിരിക്കും. കാരണം ഇരു വാഹനങ്ങളും തമ്മിൽ വളരെയേറെ സാമ്യങ്ങളാണുള്ളത്.
ഡിസൈൻ
ഡിആർഎല്ലുകളുള്ള വലിയ എൽഇഡി ഹെഡ്‌ലൈറ്റുകളും ഇരട്ട സ്ലാറ്റ് ക്രോം ഗ്രില്ലും ബമ്പറിെൻറ താഴത്തെ ഭാഗത്ത് ക്രോം ഫിനിഷും വാഹനത്തിന് മികച്ച രൂപഭംഗി നൽകുന്നുണ്ട്. ടെയിൽ-ലൈറ്റ് ക്ലസ്റ്റർ വീതിയുള്ളതാണ്. പിന്നിലെ ബമ്പറിലും ക്രോം അലങ്കാരമുണ്ട്. വൈൽഡ് ചെറി റെഡ്, കുർക്കുമ യെല്ലോ, കാൻഡി വൈറ്റ്, റിഫ്ലെക്സ് സിൽവർ, കാർബൺ സ്റ്റീൽ ഗ്രേ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. സ്വിച്ച് ഗിയർ സ്കോഡ കുഷാകിന് സമാനമാണെങ്കിലും, ടൈഗണിന് മിനിമലിസ്റ്റ് ഇൻറീരിയർ തീം ആണ് നൽകിയിരിക്കുന്നത്. ഡാഷ്‌ബോർഡിൽ ഇൻഫോടെയ്ൻമെൻറ് സ്ക്രീൻ സംയോജിപ്പിച്ച് എസി വെൻറുകൾക്ക് വ്യത്യസ്ത രൂപകൽപ്പനയുണ്ട്.
സവിശേഷതകൾ
ഫീച്ചറുകളുടെ കാര്യത്തിൽ സമ്പന്നമാണ് ടൈഗൂൺ. ഏറ്റവും ഉയർന്ന ജിടി പ്ലസ് വേരിയൻറിൽ 10 ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മൈ ഫോക്‌സ്‌വാഗൺ കണക്റ്റ് ആപ്പ്, എട്ട് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ലെതർ അപ്ഹോൾസറി, ആംബിയൻറ് ലൈറ്റിങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, വയർലെസ് ചാർജിങ് പാഡ്, കൂൾഡ് ഗ്ലൗബോക്സ്, സൺറൂഫ്, കൂൾഡ് ഫ്രണ്ട് സീറ്റുകൾ, 17 ഇഞ്ച് അലോയ്കൾ എന്നിവ നൽകിയിട്ടുണ്ട്. സുരക്ഷക്കായി ആറ് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ഇഎസ്‌സി (എല്ലാ ട്രിമ്മുകളിലും സ്റ്റാൻഡേർഡ്), ഹിൽ ഹോൾഡ് കൺട്രോൾ, ടയർ പ്രഷർ വാണിങ്, പാർക്കിങ് ക്യാമറ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയുമായാണ് ടൈഗൂൺ വരുന്നത്.
എഞ്ചിൻ, ഗിയർബോക്സ്
ടിഎസ്ഐ ടർബോ-പെട്രോൾ എഞ്ചിനുകളാണ് ടൈഗൂണിന് ഫോക്സ്വാഗൻ വാഗ്ദാനം ചെയ്യുന്നത്. 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ യൂനിറ്റ് 115 എച്ച്പി 175 എൻഎം ടോർക്കും 1.5 ലിറ്റർ, നാല് സിലിണ്ടർ യൂനിറ്റ് 150 എച്ച്പിക്കും 250 എൻഎം ടോർക്കും പുറത്തെടുക്കും. രണ്ട് എഞ്ചിനുകൾക്കും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡാണ്. അതോടൊപ്പം വ്യത്യസ്ത ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ലഭിക്കും. 1.0 ടിഎസ്ഐക്ക് 6 സ്പീഡ് ടോർക് കൺവെർട്ടറും 1.5 ടിഎസ്ഐക്ക് 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കും ലഭിക്കും.
1.5 ടിഎസ്ഐ എഞ്ചിൻ സിലിണ്ടർ നിർജ്ജീവമാക്കൽ സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നു. ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ സിലിണ്ടറുകൾ പ്രവത്തിക്കാതിരിക്കുന്ന സംവിധാനമാണിത്. ഇന്ധനക്ഷമത വർധിക്കാൻ ഇത് സഹായിക്കും. ടൈഗൂണിെൻറ പവർട്രെയിൻ ഓപ്ഷനുകൾ സ്കോഡ കുഷാക്കിേൻറതിന് സമാനമാണ്. കുഷാക്കുമായി താരതമ്യപ്പെടുത്തുമ്പോൾ, ടൈഗൂണിെൻറ പ്രാരംഭ വിലയും ഒന്നുതന്നെയാണ്. എന്നാൽ ടോപ്പ് എൻഡിൽ 10,000 രൂപ ടൈഗൂണിന് കുറവാണ്. കൂടാതെ, ഇടയിലുള്ള വേരിയൻറുകൾക്കും വിലയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്.
ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, നിസ്സാൻ കിക്സ്, മാരുതി സുസുക്കി എസ്-ക്രോസ്, റെനോ ഡസ്റ്റർ തുടങ്ങിയ എസ്‌യുവികളാണ് ടൈഗൂണിെൻറ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.