അമേരിക്കയിൽ കാറോടിക്കണോ? അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് നിർബന്ധം
text_fieldsഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നവരാണോ? വിദേശത്ത് വാഹനമോടിക്കാൻ ഉദ്ദേശിക്കുന്നവരാണോ? എങ്കിൽ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് നിങ്ങൾക്ക് നിർബന്ധമാണ്.
ഇന്ത്യയുടെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഏതൊക്കെ രാജ്യങ്ങളിൽ ഉപയോഗിക്കാം.?
അമേരിക്ക, ആസ്ട്രേലിയ, ന്യൂസിലാൻഡ്, കൂടാതെ നിരവധി രാജ്യങ്ങളിൽ ഉപയോഗിക്കാവുന്നതാണ്.
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അപേക്ഷിക്കേണ്ടത് എവിടെ?
അടുത്തുള്ള ആർ.ടി.ഒ ഓഫീസിലോ അതിന്റെ വെബ്സൈറ്റിലോ അപേക്ഷിക്കാം.
ആവശ്യമുള്ള രേഖകൾ എന്തൊക്കെയാണ്?
നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസിന്റെ ഒരു പകർപ്പ്, പോകാനുദ്ദേശിക്കുന്ന രാജ്യത്തെ പാസ്‌പോർട്ട്, വിസ, ഫ്ലൈറ്റ് ടിക്കറ്റിന്റെ ഒരു പകർപ്പ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മേൽ വിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ, തിരിച്ചറിയൽ രേഖ, ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്.
ആദ്യം അടുത്തുള്ള ആർ.ടി.ഒ ഓഫീസ് സന്ദർശിച്ച് ആവശ്യപ്പെട്ട രേഖകളുടെ പകർപ്പുകൾക്കൊപ്പം നിങ്ങളുടെ ഫോം സമർപ്പിക്കുക. ഓൺലൈൻ, ഓഫ് ലൈനായും ഇത് ചെയ്യാവുന്നതാണ്. നിങ്ങൾ ഇന്റർനാഷണൽ കൺട്രോൾ ട്രാഫിക് അസോസിയേഷന്റെ ഉൽപ്പന്ന വെബ്സൈറ്റ് സന്ദർശിച്ച് ഫോം ഡൗൺലോഡ് ചെയ്തെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.