അച്ഛനും അമ്മയും കുട്ടിയെ ബൈക്കിൽ കൊണ്ടുപോയാൽ പെറ്റി അടിക്കും- ഗതാഗത മന്ത്രി
text_fieldsതിരുവനന്തപുരം: രക്ഷിതാക്കൾ കുട്ടിയെ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയാൽ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. സംസ്ഥാനത്ത് എ.ഐ കാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ബൈക്കിൽ അച്ഛനും അമ്മക്കും യാത്ര ചെയ്യാനേ നിലവിൽ നിയമം ഉള്ളു. രക്ഷിതാവിന്‍റെ കൂടെ ഹെൽമെറ്റ് ധരിച്ച് കുട്ടിക്ക് സഞ്ചരിക്കാം. എന്നാൽ യാത്ര ചെയ്യുന്നവരുടെ എണ്ണം രണ്ടിൽ കൂടരുത്. ഇത് ലംഘിക്കുന്നവരെ പിടികൂടാം.
മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ കൊണ്ടുവന്ന നിയമമാണിത്. സംസ്ഥാന സർക്കാരിന്‍റേതല്ല. അതിനാൽ ഈ നിയമം മാറ്റാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിമാരുടെ ഉൾപ്പെടെയുള്ള എമർജന്‍സി വാഹനങ്ങൾക്ക് നിയമങ്ങളിൽ നിന്ന് ഇളവുകൊടുത്തുകൊണ്ട് കേന്ദ്ര സർക്കാരിന്‍റെ വിജ്ഞാപനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.