ഒമ്പതു ലക്ഷം സർക്കാർ വാഹനങ്ങൾ റോഡിൽനിന്ന് പിൻവലിക്കുമെന്ന് ഗഡ്കരി
text_fieldsന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, ട്രാൻസ്പോർട്ട് കോർപറേഷനുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികം പഴക്കമുള്ള ഒമ്പതു ലക്ഷത്തിലധികം വാഹനങ്ങൾ ഏപ്രിൽ മുതൽ മാറ്റുമെന്നും പകരം പുതിയ വാഹനങ്ങൾ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
എഥനോൾ, മെഥനോൾ, ബയോ-സി.എൻ.ജി, ബയോ-എൽ.എൻ.ജി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ഉപയോഗം സുഗമമാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വ്യവസായ സംഘടനയായ ഫിക്കി സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പഴക്കമുള്ള വാഹനങ്ങൾ റോഡിൽനിന്ന് പിൻവലിക്കുന്നത് അന്തരീക്ഷ മലിനീകരണം വലിയതോതിൽ കുറക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.