ഇതാ നാളെയുടെ വാഹനം; ഇലക്ട്രിക്-ഹൈഡ്രജൻ ബൈക്കുമായി ഷവോമി
text_fieldsഇലക്ട്രിക് കാറുകൾക്ക് പുറമെ ബൈക്കുകളും പുറത്തിറക്കാൻ ഒരുങ്ങി ചൈനീസ് കമ്പനി ഷവോമി. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സെഗ്‌വേ-െനെൻബോട്ട് രൂപകൽപ്പന ചെയ്ത ഇലക്ട്രിക്-ഹൈഡ്രജൻ മോട്ടോർസൈക്കിൾ 'അപെക്സ് എച്ച്2' കഴിഞ്ഞദിവസം അനാവരണം ചെയ്തു.
വാഹനത്തിന്‍റെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. 99 പ്രീ-ഓർഡറുകൾ നേടിക്കഴിഞ്ഞാൽ ക്രൗഡ്ഫണ്ടിംഗ് ആരംഭിക്കും. 2023ലാണ് ഇതിന്‍റെ ഉൽപ്പാദനം തുടങ്ങുക. വാഹനത്തിന്‍റെ ഏകദേശ വില പ്രതീക്ഷിക്കുന്നത് എട്ട് ലക്ഷം രൂപയാണ്.
ഹൈഡ്രജൻ-ഇലക്ട്രിക് ഇന്ധനമാണ് സെഗ്‌വേ അപെക്സ് എച്ച് 2വിനെ ചലിപ്പിക്കുക. എടുത്തുമാറ്റാൻ കഴിയുന്ന അതിസുരക്ഷിതമായ സിലിണ്ടറുകളിലാകും ഹൈഡ്രജൻ സൂക്ഷിക്കുക. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സിലിണ്ടറുകൾ സോളിഡ് അലോയ് ഉപയോഗിച്ചാണ് നിർമിക്കുക.
മികച്ച പ്രകടനവും കാര്യക്ഷമതയും ബൈക്ക് നൽകുമെന്ന് സെഗ്‌വേ അവകാശപ്പെടുന്നു. ഓരോ കിലോമീറ്ററിനും ഒരു ഗ്രാം ഹൈഡ്രജനാണ് ആവശ്യമായി വരിക.
ഹൈബ്രിഡ് ബൈക്കിലെ മോട്ടോർ പരമാവധി 60 കിലോവാട്ട് ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നു. നാല് സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 150 കിലോമീറ്ററാണ് പരമാവധി വേഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.