യമഹ എഫ്.ഇസഡ് എക്സ് ഇൗ മാസം 18ന് എത്തുമെന്ന് സൂചന; സ്‌ക്രാംബ്ലർ സ്റ്റൈൽ ബൈക്കിെൻറ ചിത്രങ്ങളും പുറത്ത്
text_fieldsവാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യമഹ എഫ്.ഇസഡ് എക്സ് ഇൗ മാസം 18 ന് പുറത്തിറക്കുമെന്ന് സൂചന. 149 സിസി എഫ്.ഇസഡ് ശ്രേണിയിലായിരിക്കും ബൈക്ക് നിരത്തിലെത്തുക. ബൈക്കിെൻറ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രമനുസരിച്ച് നിയോ റെട്രോ സ്‌ക്രാംബ്ലർ സ്റ്റൈൽ വാഹനമാണിത്. ജൂൺ 18ന് ഒരു വാഹന പുറത്തിറക്കൽ ചടങ്ങ് നടത്തുമെന്നും യമഹ അധികൃതർ ഉറപ്പിച്ചിട്ടുണ്ട്.
പുതിയ എഫ്.ഇസഡ് എക്സ് പുറത്തിറക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് നടക്കുന്നതെന്നാണ് നിലവിലെ വിലയിരുത്തൽ. ചോർന്ന ചില രേഖകൾ സ്ഥിരീകരിച്ചതുപോലെ, ബൈക്കിന് 149 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനായിരിക്കും. 7,250 ആർപിഎമ്മിൽ 12.4 എച്ച്പി പവർ ഒൗട്ട്പുട്ട് ആണ് എഞ്ചിനുള്ളത്. 13.3എൻ.എം ടോർക്കും പ്രതീക്ഷിക്കുന്നുണ്ട്. 1,330 മില്ലിമീറ്ററാണ് വീൽബേസ്. ഇത് എഫ്.ഇസഡ് മോഡലുകളുടെ വീൽബേസുകൾക്ക് സമാനമാണ്. മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്ക് പിന്നിൽ മോണോഷോക്ക് സസ്പെൻഷനും നൽകിയിട്ടുണ്ട്. 17 ഇഞ്ച് അലോയ് വീലുകളുടെ സാന്നിധ്യം ബൈക്കിെൻറ സമീപകാല സ്പൈ ഷോട്ടുകളും സ്ഥിരീകരിക്കുന്നു.
എഫ്.ഇസഡ് എക്സിെൻറ രൂപകൽപ്പനയിലാണ് പ്രധാന വ്യത്യാസങ്ങൾ വരിക. ക്ലാസിക് ഡിസൈനിൽ ആധുനിക സ്‌പർശനങ്ങൾ ഉൾക്കൊള്ളുന്ന നവ-റെട്രോ ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. യമഹയുടെ പുതിയ റൗണ്ട് ഹെഡ്‌ലൈറ്റ് ബൈക്കിന് സ്‌ക്രാംബ്ലർ വൈബ് നൽകുന്നു. ബൈക്കിന് ക്രൂയിസറിെൻറ ഛായയും ആരോപിക്കാവുന്നതാണ്. ഉയരമുള്ളതാണ് ഇന്ധന ടാങ്ക്. ഉയരം കൂടിയ ഹാൻഡിൽബാർ റൈഡർ പൊസിഷൻ സുഖകരമാക്കും. ഏകദേശം 1.15 ലക്ഷമാണ് വില പ്രതീക്ഷിക്കപ്പെടുന്നത്. എഫ്ഇസഡ്എസ്-ഫൈയേക്കാൾ 6,000 രൂപയും എഫ്‌ഇസഡ്-ഫൈയേക്കാൾ 11,000 രൂപയും കൂടുതലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.