യമഹയുടെ നിയോ റെട്രോ സ്ക്രാംപ്ലർ, എഫ്സി എക്സ് വിപണിയിൽ
text_fieldsയമഹ എഫ്സിമായി രൂപകൽപ്പന പങ്കിടുന്ന നിയോ റെട്രോ സ്ക്രാംപ്ലർ ബൈക്ക് എഫ്സി എക്സ് ഇന്ത്യൻ നിരത്തിലെത്തി. 1.17 ലക്ഷം രൂപയാണ് വില. രണ്ട് വേരിയൻറുകളാണ് വാഹനത്തിലുള്ളത്. ബ്ലൂടൂത്ത് ഉള്ള വേരിയൻറിന് വിലയൽപ്പം കൂടുതലാണ്. സാധാരണ മോഡലിനേക്കാൾ 3000 രൂപ അധികം നൽകിയാൽ ഉയർന്ന വകഭേദം സ്വന്തമാക്കാം. എഞ്ചിനും ഷാസിയും എഫ്സിയുമായി പങ്കിടും. 149 സിസി എഞ്ചിൻ 12.4 എച്ച്പി, 13.3 എൻഎം ടോർക് എന്നിവ ഉത്പാദിപ്പിക്കും. ബൈക്കിെൻറ ഡെലിവറി ഈ മാസം ആരംഭിക്കും.
രൂപകൽപ്പന
എഫ്സി അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും തികച്ചും വ്യത്യസ്തമായ സൈ്റ്റലിങ് ആണ് ബൈക്കിന്. ഉരുണ്ട എൽഇഡി ഹെഡ്‌ലാമ്പ് ആകർഷകമാണ്. വൃത്താകൃതിയിലുള്ള എൽഇഡി ഡിആർഎൽ ബൈക്കിെൻറ രൂപത്തിന് ആധുനിക സ്പർശം നൽകും. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ് മികച്ചത്. വാഹനത്തിന് സ്ക്രാംബ്ലർ രൂപം നൽകുന്നത് ഹെഡ്ലൈറ്റ് രൂപകൽപ്പനയാണ്. എഫ്‌സിയുടെ ഇന്ധന ടാങ്കിന് പകരം പുതിയവയാണ്
എക്സിൽ നൽകിയിട്ടുള്ളത്. ഇരിപ്പിടം വീതിയുള്ളതും പരന്നതുമാണ്. ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ പുതിയതാണ്. എഫ് സിയിലെ പഴയ യൂനിറ്റിനേക്കാൾ മികച്ചതാണിത്. ബ്ലൂടൂത്ത് വേരിയൻറിൽ സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയും ലഭിക്കും. 1.20 ലക്ഷമാണ് ഇൗ മോഡലിെൻറ വില. സിംഗിൾ ചാനൽ എബിഎസ് രണ്ട് വാഹനങ്ങളിലും സ്റ്റാൻഡേർഡാണ്.
എഞ്ചിൻ
എഫ്സി എക്സിലെ 149 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ എഫ്സിയിലേതിന് സമാനമാണ്. പവർ, ടോർക്ക് കണക്കുകളും ഇരു ബൈക്കുകളിലും തുല്യമാണ്. 12.4hp, 13.3Nm ടോർക് എന്നിവ വാഹനം പുറത്തെടുക്കും. അഞ്ച് സ്പീഡ് ഗിയർബോക്‌സ് ആകർഷകമാണ്.
ടെലിസ്‌കോപ്പിക് ഫോർക്, പ്രീലോഡ് മോണോഷോക്ക് എന്നിവ ഉപയോഗിച്ചാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. വാഹനത്തിന് 139 കിലോഗ്രാം ഭാരം ഉണ്ട്. സാധാരണ എഫ്സിയേക്കാൾ 4 കിലോഗ്രാം ഭാരം കൂടുതലാണ്. ബൈക്കിെൻറ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് യമഹ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.